ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് രാജ്യത്തെ വിവിധ കാമ്പസുകളിലെ യു.ജി., പി.ജി., പി.ജി. ഡിപ്ലോമ, റിസേര്‍ച്ച് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.സ്റ്റാറ്റ്, ബി.മാത്സ്, എം.എസ്., എം.ടെക്, കോഴ്സുകളിലുള്പ്പെടെയാണ് പ്രവേശനം. മേയ് 10നാണ് പ്രവേശനപരീക്ഷ.
തിരഞ്ഞെടുപ്പ്: യു.ജി. കോഴ്സുകള്‍ക്ക് രണ്ട് ഘട്ടമായുള്ള എഴുത്തുപരീക്ഷയും പി.ജി. കോഴ്സുകള്‍ക്ക് എഴുത്തുപരീക്ഷയും അഭിമുഖവുമുണ്ടായിരിക്കും. ജൂനിയര്‍ റിസേര്‍ച്ച് ഫെലോഷിപ്പ് പ്രോഗ്രാമുകള്‍ക്കും (ജെആര്‍എഫ്) എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും അഭിമുഖീകരിക്കണം.
അപേക്ഷ: www.isical.ac.in/~admission എന്ന ലിങ്ക് വഴി മാര്‍ച്ച് ആറ് വരെ അപേക്ഷിക്കാം. മാര്‍ച്ച് 10 വരെ ഫീസടയ്ക്കാനുള്ള സൗകര്യം ലഭ്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.
Content Highlights: Indian Statistical Institute Admissions 2020: Apply by 06 March
Published: 14 Feb 2020, 04:46 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented