പാലക്കാട്: പാലക്കാട് ഐഐടി (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) ഗണിതശാസ്ത്ര വിഭാഗത്തിെൻറ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘സമ്മർ ട്രെയിനിങ് പ്രോഗ്രാം ഇൻ മാത്തമാറ്റിക്സ്’ രണ്ടാമത് ബാച്ചിലേക്ക് അപേക്ഷിക്കാം. ബിഎസ്‌സി (ഗണിതശാസ്ത്രം പ്രധാനം) രണ്ടാംവർഷം പൂർത്തിയാക്കിയ വിദ്യാർഥികൾക്കും 2025 ജൂണിൽ ഇന്റഗ്രേറ്റഡ് ബിഎസ്-എംഎസ് പ്രോഗ്രാമിന്റെ രണ്ടാംവർഷം പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം.

To advertise here,

ചുരുക്കപ്പട്ടിക മേയ് 21-ന് പ്രസിദ്ധീകരിക്കും. പ്രോഗ്രാം ജൂൺ 30-ന് ആരംഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് യാത്രാബത്ത, ഐഐടി കാംപസിൽ ഹോസ്റ്റൽ, ഭക്ഷണം, പഠനസാമഗ്രികൾ, ഇൻറർനെറ്റ്, ലൈബ്രറിസൗകര്യം എന്നിവ നൽകും.

അപേക്ഷിക്കേണ്ട അവസാന തീയതി മേയ് ഏഴ്. വിവരങ്ങൾക്ക്: math-iitpkd.github.io/stp2025