നാല് സർക്കാർ ലോ കോളേജുകളിലെയും ഏഴ് സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും പഞ്ചവത്സര എൽഎൽ.ബി. കോഴ്സിലെ പ്രവേശനത്തിനുള്ള ആദ്യ ഘട്ട അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.

To advertise here,

അലോട്ട്മെന്റ് ലഭിച്ചവർ ഫീസ് ഓൺലൈനായി അടച്ചശേഷം ഓഗസ്റ്റ് 26-ന് വൈകീട്ട് നാലിന് മുൻപ് വെർച്വൽ അഡ്മിഷൻ എടുക്കണം. വെർച്വൽ അഡ്മിഷൻ സ്ലിപ്പ് ലഭിച്ചാൽ പ്രക്രിയ പൂർത്തിയായെന്ന് ഉറപ്പിക്കാം.

കോളേജിൽ നേരിട്ട് ഹാജരാകേണ്ടതില്ല. എന്നാൽ, രണ്ടാംഘട്ട അലോട്ട്മെന്റിൽ വിദ്യാർഥികൾ അവരവർക്ക് ലഭിച്ച കോളേജിൽ ഹാജരായി പ്രവേശനം നേടണം. സമയക്രമം പിന്നീട് അറിയിക്കും.

സർക്കാർ കോളേജുകളിൽ അധിക സീറ്റുകൾ അനുവദിച്ചുള്ള സർക്കാർ ഉത്തരവ് ലഭിക്കുന്നപക്ഷം തുടർന്നുള്ള അലോട്ട്മെന്റിൽ ആ സീറ്റുകൾ ഉൾപ്പെടുന്നതാണെന്ന് പ്രവേശനപരീക്ഷാകമ്മിഷണർ അറിയിച്ചു. ഇ.ഡബ്ല്യു.എസ്., സ്പോർട്സ് ക്വാട്ടാ സീറ്റുകളിലേക്കുള്ള അലോട്ട്മെന്റ് ഈ ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.

Content Highlights: Five Year LLB Admissions: First Allotment Published