പ്രവേശനപ്പരീക്ഷാ കമ്മിഷണര്‍ നടത്തുന്ന പഞ്ചവത്സര ഇന്റഗ്രേറ്റഡ് എല്‍എല്‍.ബി., ത്രിവത്സര എല്‍എല്‍.ബി., പ്രോഗ്രാമുകളിലെ രണ്ടാംഘട്ട അലോട്‌മെന്റ് നടപടികള്‍ www.cee.kerala.gov.in-ല്‍ ആരംഭിച്ചു.

To advertise here,

ആദ്യഘട്ടത്തില്‍ പ്രവേശനം നേടിയവരും ആദ്യഘട്ടത്തില്‍ അലോട്‌മെന്റ് ലഭിക്കാത്തവരും രണ്ടാംഘട്ടത്തിലേക്ക് പരിഗണിക്കപ്പെടാന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നിര്‍ബന്ധമായും നടത്തണം.

അപേക്ഷാര്‍ഥിയുടെ ഹോം പേജില്‍ ലോഗിന്‍ 'കണ്‍ഫേം' ബട്ടണ്‍ ക്ലിക്കുചെയ്യണം. തുടര്‍ന്ന്, അവശേഷിക്കുന്ന ഹയര്‍ ഓപ്ഷനുകള്‍ പുനഃക്രമീകരിക്കാന്‍ അവസരംലഭിക്കും. ഹയര്‍ ഓപ്ഷനുകളില്‍ താത്പര്യമില്ലാത്തവ ഒഴിവാക്കാം. അവശേഷിക്കുന്ന ഓപ്ഷനുകളുടെ ക്രമം/മുന്‍ഗണന വേണമെങ്കില്‍ മാറ്റാം.

പഞ്ചവത്സര ഇന്റഗ്രേറ്റഡ് എല്‍എല്‍.ബി. കോഴ്‌സിന്രണ്ടുകോളേജുകളും ത്രിവത്സര എല്‍എല്‍.ബി.ക്ക് ഒരുകോളേജും പുതുതായി പ്രക്രിയയിലേക്ക് വന്നിട്ടുണ്ട്. റാങ്ക്പട്ടികയിലുള്ളവര്‍ക്ക് ഇതിലേക്ക് ഈ ഘട്ടത്തില്‍ ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ നടത്താം. ഹയര്‍ ഓപ്ഷന്‍ ഉള്ളവര്‍ക്ക് ആ പട്ടികയിലേക്ക് പുതിയ കോളേജ്/കോളേജുകള്‍ താത്പര്യമുള്ള സ്ഥാനത്ത് ചേര്‍ക്കാം.

രണ്ടുപ്രോഗ്രാമുകള്‍ക്കും ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍/ഹയര്‍ ഓപ്ഷന്‍ പുനഃക്രമീകരിക്കല്‍/പുതിയ ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ എന്നിവ ഒക്ടോബര്‍ 22-ന് രാത്രി 11.59 വരെ നടത്താം. രണ്ടാംഘട്ട താത്കാലിക അലോട്‌മെന്റ് 24-നും രണ്ടാംഘട്ട അന്തിമ അലോട്‌മെന്റ് 25-നും പ്രസിദ്ധീകരിക്കും. പ്രവേശനത്തിനുള്ള സമയക്രമം പിന്നീടറിയിക്കും.

• ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്താത്തവരെ രണ്ടാംഘട്ട അലോട്‌മെന്റില്‍ പരിഗണിക്കില്ല. ആദ്യഘട്ടത്തില്‍ പ്രവേശനംനേടിയവര്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്താത്തപക്ഷം അവരുടെ ആദ്യഘട്ട പ്രവേശനം നിലനില്‍ക്കും.

• പ്രവേശനംനേടിയവര്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തുകയും രണ്ടാംഘട്ടത്തില്‍ ഒരു മാറ്റംവരുകയും ചെയ്താല്‍ നിലവിലുള്ള സീറ്റ് അവര്‍ക്ക് നഷ്ടമാകും. പുതിയസീറ്റ് അവര്‍ സ്വീകരിക്കണം. സ്വീകരിക്കാത്തപക്ഷം പുതിയസീറ്റ് നഷ്ടപ്പെടും.