പ്ലസ്ടു ജയിച്ചവര്‍ക്ക് റോത്തക് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം) പഞ്ചവത്സര ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് (ഐ.പി.എം) നടത്തുന്നു. മൂന്നുമാസം വീതമുള്ള 15 ടേമുകള്‍ അടങ്ങുന്ന കോഴ്‌സ്, വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (ബി.ബി.എ.), മാസ്റ്റര്‍ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (എം.ബി.എ.) ഇരട്ട ബിരുദം ലഭിക്കും. കോഴ്‌സിന്റെ ആദ്യ മൂന്നുവര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (ബി.ബി.എ.) ബിരുദവുമായി പുറത്തുവരാന്‍ അവസരമുണ്ട്.
യോഗ്യത: പ്ലസ്ടു/തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം. 10- ലും 12- ലും കുറഞ്ഞത് 60 ശതമാനം വീതം മാര്‍ക്ക് നേടണം. പ്രായം 2020 ജൂലായ് 31- ന് പരമാവധി 20 വയസ്സ്. ജൂണ്‍ 30- നകം യോഗ്യത നേടുമെന്നു പ്രതീക്ഷിക്കുന്ന പ്ലസ് ടു അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.
പ്രവേശനം: ആദ്യഘട്ടം മേയ്ഒന്നിന് ഐ.പി.എം. അഡ്മിഷന്‍ ടെസ്റ്റ് ആണ്. ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി, ലോജിക്കല്‍ റീസണിങ്, വെര്‍ബല്‍ എബിലിറ്റി എന്നീ മൂന്നു മേഖലകളില്‍നിന്ന് 40 വീതം മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ ടെസ്റ്റിന് ഉണ്ടാകും. ശരിയുത്തരം നാല് മാര്‍ക്ക്. ഉത്തരം തെറ്റിയാല്‍ ഒരുമാര്‍ക്ക് നഷ്ടപ്പെടും. ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ പഴ്‌സണല്‍ ഇന്റര്‍വ്യൂ (പി.ഐ.), റിട്ടണ്‍ എബിലിറ്റി ടെസ്റ്റ് (ഡബ്ല്യു.എ.ടി.) എന്നിവയുണ്ടാകും.
അപേക്ഷകരുടെ അക്കാദമിക്, ജനറല്‍ അവയര്‍നസ്, കമ്യൂണിക്കേഷന്‍ സ്‌കില്‍സ്, എന്നിവ പേഴ്‌സണല്‍ ഇന്റര്‍വ്യൂവില്‍ വിലയിരുത്തും.
അപേക്ഷ: www.iimrohtak.ac.in ല്‍ 'ഐ.പി.എം' ലിങ്ക് വഴി, ഏപ്രില്‍ ആറുവരെ നല്‍കാം.
Content Highlights: Five year integrated program at IIM Rohtak; apply by 06 April
Published: 18 Mar 2020, 10:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented