
പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് മെഡിക്കൽ, എൻജിനീയറിംഗ് എൻട്രൻസ് പരിശീലനത്തിന് ധനസഹായം നൽകുന്ന പദ്ധതിയിലേക്ക് പട്ടിക ജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. 2020 ലെ പ്ലസ്ടു പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങളിൽ ബി പ്ലസിൽ കുറയാത്ത ഗ്രേഡ് ലഭിച്ചിരിക്കണം. കുടുംബ വാർഷിക വരുമാനം ആറു ലക്ഷം രൂപയിൽ കവിയരുത്.
താൽപ്പര്യമുള്ളവർ എസ്.എസ്.എൽ.സി, പ്ലസ് ടു യോഗ്യതകൾ, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, പരിശീലനം നേടുന്ന സ്ഥാപനത്തിൽ നിന്നുള്ള സാക്ഷ്യപത്രം എന്നിവ സഹിതം ജനുവരി 31 നകം അസിസ്റ്റന്റ് ജില്ലാ പട്ടിക ജാതി വികസന ഓഫീസർക്ക് നിശ്ചിത ഫോറത്തിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04812562503
Content Highlights: Financial Assistance for medical engineering coaching to Scheduled cast students
Published: 19 Jan 2021, 12:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented