
മധ്യവേനലവധി
കാലിക്കറ്റിൽ മധ്യവേനലവധി മാർച്ച് 29 മുതൽ ജൂൺ ഒന്നുവരെ.
ഓൺലൈൻ കോൺടാക്ട് ക്ലാസ്
കാലിക്കറ്റ് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിനുകീഴിൽ മുട്ടിൽ ഡബ്ല്യൂഎംഒ ആർട്‌സ് ആൻഡ് സയൻസ് കോളേജ് കോൺടാക്ട് ക്ലാസ് കേന്ദ്രമായി തിരഞ്ഞെടുത്ത 2023 പ്രവേശനം യുജി വിദ്യാർഥികളിൽ നാലാം സെമസ്റ്റർ ഓൺലൈൻ കോൺടാക്ട് ക്ലാസിന് പങ്കെടുക്കാൻ താത്പര്യമറിയിച്ചവർക്കുള്ള ക്ലാസുകൾ 24-ന് തുടങ്ങും. ഫോൺ : 0494 2400288, 2407356.
പരീക്ഷാ അപേക്ഷ
ഒന്നാം സെമസ്റ്റർ (2024 പ്രവേശനം) എംആർക് ജനുവരി 2025 റഗുലർ പരീക്ഷകൾക്ക് പിഴകൂടതെ ഏപ്രിൽ മൂന്നുവരെയും 190 രൂപ പിഴയോടെ ഏഴുവരെയും അപേക്ഷിക്കാം. ലിങ്ക് മാർച്ച് 22 മുതൽ ലഭ്യമാകും.
പ്രാക്ടിക്കൽ പരീക്ഷ
ആറാം സെമസ്റ്റർ ബിവോക് ഫുഡ് സയൻസ് മേജർ ഇന്റേൺഷിപ്പ്/മെയിൻ പ്രോജക്ട്/ഡിസട്ടേഷൻ) ഏപ്രിൽ 2025 പ്രാക്ടിക്കൽ പരീക്ഷ 27-ന് നടക്കും. കേന്ദ്രം: പഴശ്ശിരാജാ കോളേജ് പുൽപ്പള്ളി വയനാട്.
പരീക്ഷാഫലം
ഒന്ന്, മൂന്ന് സെമസ്റ്റർ എംഎച്ച്എം നവംബർ 2024, മൂന്നാം സെമസ്റ്റർ (2022, 2023 പ്രവേശനം) എംഎഡ് ഡിസംബർ 2024 ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഏപ്രിൽ ഒന്ന് വരെ അപേക്ഷിക്കാം. രണ്ടാം സെമസ്റ്റർ (സിബിസിഎസ്എസ്-2019 പ്രവേശനം) എംഎ അറബിക് സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി, മൂന്നാം സെമസ്റ്റർ (സിസിഎസ്എസ്) എംഎസ്‌സി അപ്ലൈഡ് കെമിസ്ട്രി, മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, (2023 പ്രവേശനം) എംഎ സംസ്കൃതം നവംബർ 2024 റഗുലർ/സപ്ലിമെന്ററി, മൂന്നാം സെമസ്റ്റർ എംഎ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ഏപ്രിൽ 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
Content Highlights: calicut university latest notifications
Published: 22 Mar 2025, 08:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented