തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകളിൽ ഇപ്പോൾ നടക്കുന്ന നാലുവർഷ ഡിഗ്രി ഒന്നാം സെമസ്റ്ററിലെ ചില പരീക്ഷകൾ ക്വസ്റ്റ്യൻബാങ്ക് അധിഷ്ഠിതമാക്കിയതായി പരീക്ഷാ സ്ഥിരംസമിതി കൺവീനർ ഡോ. ടി. വസുമതിയും പരീക്ഷാ കൺട്രോളർ ഡോ. പി. സുനോജ് കുമാറും അറിയിച്ചു. വരും സെമസ്റ്ററുകളിൽ എല്ലാ പരീക്ഷകളും ഇതിനായുള്ള ‘സിയു എക്സാം സ്യൂട്ട്’ സോഫ്റ്റ്വേറിന്റെ അടിസ്ഥാനത്തിലാകും നടത്തുക.
ആദ്യമായാണ് ചോദ്യക്കടലാസുകൾ സോഫ്റ്റ്വേറിന്റെ സംവിധാനത്തിലൂടെ തയ്യാറാക്കി പരീക്ഷകൾ നടത്തുന്നത്.
പരീക്ഷാ സമിതികൾ, അതത് വിഷയങ്ങളുടെ സിലബസുകളെ മുൻനിർത്തി ആയിരത്തോളം അധ്യാപകരുടെ മേൽനോട്ടത്തിലാണ് ഓരോ പേപ്പറിനും ചോദ്യങ്ങൾ തയ്യാറാക്കുന്നതെന്ന് ക്വസ്റ്റ്യൻ ബാങ്ക് കമ്മിറ്റി കൺവീനറും സിൻഡിക്കേറ്റംഗവുമായ അഡ്വ. എൽ.ജി. ലിജീഷ് അറിയിച്ചു.
ചോദ്യങ്ങൾ സിലബസിനുപുറത്തുനിന്നാണെന്നുള്ള പരാതികൾ ഒഴിവാക്കാൻ ഇതിലൂടെ കഴിയും. പരീക്ഷാ നടത്തിപ്പ് വേഗത്തിലാകുമെന്നും അധികൃതർ അറിയിച്ചു.
Content Highlights: Calicut University is implementing question bank-based exams for affiliated colleges, starting with first-semester degree students.
Published: 19 Nov 2025, 08:36 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented