കേന്ദ്ര ആഭ്യന്തര കാര്യ മന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ ഫയർ സർവീസ് കോളേജ് (എൻഎഫ്എസ്‌സി -നാഗ്പുർ), ബാച്ച്‌ലർ ഓഫ് ടെക്നോളജി (ബിടെക്) ഫയർ എൻജിനിയറിങ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. ആർടിഎം നാഗ്പുർ സർവകലാശാലയുടെ അഫിലിയേഷനാണ് പ്രോഗ്രാമിനുള്ളത്.
തീപിടിത്ത അപകടസാധ്യതയുള്ള മേഖലകളിൽ പ്രവർത്തിക്കാൻ വേണ്ട സാങ്കേതിക മികവുള്ള ഫയർ എൻജിനിയർമാരെ രൂപപ്പെടുത്തിയെടുക്കുക, തീപിടിത്തവുമായി ബന്ധപ്പെട്ട ഉയർന്നതലങ്ങളിലുള്ള സുരക്ഷ ഉറപ്പാക്കാൻ വേണ്ട എൻജിനിയറിങ് നൈപുണികളുള്ളവരെ സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പ്രോഗ്രാം രൂപകല്പന ചെയ്തിരിക്കുന്നത്.
യോഗ്യത
പ്ലസ് ടു ഹയർ സെക്കൻഡറി/തത്തുല്യ പരീക്ഷ ഇംഗ്ലീഷ്, ഫിസിക്സ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾക്കൊപ്പം കെമിസ്ട്രി, ബയോടെക്നോളജി, ബയോളജി, ടെക്നിക്കൽ വൊക്കേഷണൽ വിഷയം, കംപ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ഇൻഫർമാറ്റിക്സ് പ്രാക്ടീസസ്, അഗ്രിക്കൾച്ചർ, എൻജിനിയറിങ് ഗ്രാഫിക്സ്, ബിസിനസ് സ്റ്റഡീസ്, ഇലക്‌ട്രോണിക്സ്, ഓൺട്രപ്രനേർഷിപ്പ് എന്നിവയിലൊന്നും പഠിച്ച് 50 ശതമാനം മാർക്ക് വാങ്ങി ജയിച്ചിരിക്കണം. നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നടത്തിയ 2025-ലെ ജെഇഇ മെയിൻ പേപ്പർ 1-ൽ ഓൾ ഇന്ത്യ റാങ്ക് ഉണ്ടായിരിക്കണം. ഫിസിക്കൽ/മെഡിക്കൽ സ്റ്റാൻേഡഡ്സ് അഡ്മിഷൻ ബ്രോഷറിൽ നൽകിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ്
ജെഇഇ മെയിൻ പേപ്പർ 1 റാങ്ക്/സ്കോർ പരിഗണിച്ച് മെഡിക്കൽ പരിശോധനയ്ക്ക് വിധേയമായി സംവരണതത്ത്വങ്ങൾ പാലിച്ച് 60 പേർക്കാണ് പ്രവേശനം നൽകുക.
ഫീസ്: പ്രതിവർഷ ട്യൂഷൻ ഫീസ് 15,000 രൂപയാണ്. മറ്റു ഫീസുകളും ഉണ്ടാകും. എല്ലാവരും സ്ഥാപന ഹോസ്റ്റലിൽ താമസിക്കണം. ഹോസ്റ്റൽ ഫീസ് ഉൾപ്പടെ മൊത്തം 42000 രൂപയാണ് പ്രതിവർഷ ഫീസ്.
അപേക്ഷ
nfscbtechadmissions.com/ വഴി ജൂലായ് എട്ട് വരെ നൽകാം. അപേക്ഷാഫീസ് 500 രൂപ ഓൺലൈനായി അടയ്ക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർ ജൂലായ് 31-ന് അസൽ രേഖകൾ സ്ഥാപനത്തിൽ ഹാജരാക്കി ഫീസ് അടയ്ക്കണം.
Content Highlights: B.Tech Fire Engineering at NFSC Nagpur
Published: 03 Jul 2025, 04:49 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented