ലോകമെമ്പാടുമുള്ള തൊഴിൽ മേഖലകളിൽ വലിയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന 2026-ൽ, ഭൂരിഭാഗം ആളുകളും കരിയർ മാറ്റത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നതായി റിപ്പോർട്ട്. കരിയർഷിഫ്റ്റേഴ്സ് പുറത്തുവിട്ട 'സ്റ്റേറ്റ് ഓഫ് കരിയർ ചേഞ്ച് റിപ്പോർട്ട് 2026' പ്രകാരം, ജോലി മാറുക എന്നത് സാമ്പത്തിക നേട്ടം മാത്രം മുന്നിൽക്കണ്ടല്ലെന്നും മറിച്ച് മികച്ച ജീവിതസാഹചര്യത്തിനും മാനസികാരോഗ്യത്തിനും വേണ്ടിയാണെന്ന് വ്യക്തമാക്കുന്നു.
യു.കെയിലെ 11,500-ലധികം പ്രൊഫഷണലുകൾക്കിടയിൽ നടത്തിയ സർവേയാണെങ്കിലും ഇതിലെ കണ്ടെത്തലുകൾ ആഗോള തൊഴിൽ വിപണിയിലേക്കും വിരൽചൂണ്ടുന്നതാണ്.
റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ:
- മാനസികാരോഗ്യം പ്രധാന വെല്ലുവിളി: ജോലി ചെയ്യുന്നവരിൽ 73% പേരും തങ്ങളുടെ തൊഴിൽ ജീവിതം മൊത്തത്തിലുള്ള ജീവിത സംതൃപ്തിയെ ദോഷകരമായി ബാധിക്കുന്നുവെന്ന് വിശ്വസിക്കുന്നു. ഇതിൽ 91% പേരും ജോലി കാരണം തങ്ങളുടെ മാനസികാരോഗ്യം തകരുന്നതായി സാക്ഷ്യപ്പെടുത്തുന്നു.
- ശമ്പളമല്ല വില്ലൻ: ജോലി മാറാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളിൽ ശമ്പളം (30%) നാലാം സ്ഥാനത്താണ്. മോശമായ ജോലി സാഹചര്യങ്ങളും (43%), വർക്ക്-ലൈഫ് ബാലൻസ് ഇല്ലാത്തതും (41%), മൂല്യങ്ങളിലെ പൊരുത്തക്കേടുമാണ് (40%) പ്രധാനമായും പഠനത്തിനു വിധേയമാക്കിയ ആളുകളെ കരിയർ മാറ്റത്തിന് പ്രേരിപ്പിക്കുന്നത്.
- തടസ്സം പണമല്ല, വ്യക്തതയില്ലായ്മ: കരിയർ മാറ്റത്തിന് തടസ്സമായി നിൽക്കുന്നത് സാമ്പത്തിക പരാധീനതകളാണെന്ന് കരുതുന്നത് വെറും 12% പേർ മാത്രമാണ്. പകരം, "ഇനി എന്ത് ചെയ്യണം?" എന്നതിനെക്കുറിച്ച് കൃത്യമായ ധാരണ ഇല്ലാത്തതാണ് പകുതിയോളം (49%) പേരുടെയും പ്രധാന പ്രശ്നം.
- AI ഭീഷണിയാണോ?: നിർമ്മിത ബുദ്ധി (AI) തൊഴിൽ മേഖലയെ തകർക്കുമെന്ന് ഭൂരിഭാഗം പേരും (75%) കരുതുന്നില്ല. എന്നാൽ ക്രിയേറ്റീവ് രംഗത്തുള്ളവരിൽ 35% പേർക്കും നിർമിത ബുദ്ധി വലിയ ആശങ്കയാണ് നൽകുന്നത്.
കരിയർ മാറ്റം ആഗ്രഹിക്കുന്നവർക്കായി നിർദ്ദേശങ്ങൾ:
കരിയർ മാറ്റത്തിന് തയ്യാറെടുക്കുകയാണെങ്കിൽ ഇക്കാര്യങ്ങളിൽ തയ്യാറെടുപ്പ് വേണമെന്ന് റിപ്പോർട്ടിൽ പറയുന്നു.
നേരത്തെ തുടങ്ങുക: കരിയർ മാറ്റത്തെക്കുറിച്ച് ചിന്തിക്കുന്നവരിൽ ഭൂരിഭാഗവും ഒരു വർഷത്തിലധികം സമയം ആലോചനയ്ക്കായി മാത്രം ചെലവഴിക്കുന്നു. പൂർണ്ണമായി തയ്യാറെടുക്കാൻ കാത്തിരിക്കാതെ ചെറിയ ചുവടുവെപ്പുകൾ ഉടൻ തുടങ്ങുക.
പരീക്ഷണങ്ങൾ നടത്തുക: ഒരൊറ്റ ദിവസം കൊണ്ട് വലിയ തീരുമാനങ്ങൾ എടുക്കുന്നതിന് പകരം, താല്പര്യമുള്ള മേഖലകളിലെ ആളുകളുമായി സംസാരിക്കുകയോ ചെറിയ കോഴ്സുകൾ ചെയ്യുകയോ വഴി പുതിയ മേഖലയെക്കുറിച്ച് പഠിക്കുക.
സഹായം തേടുക: കരിയർ മാറ്റത്തിനായി ശ്രമിക്കുന്നവരിൽ 47% പേരും ആരോടും സഹായം ചോദിക്കാതെയാണ് മുന്നോട്ട് പോകുന്നത്. സുഹൃത്തുക്കളെക്കാളും കുടുംബത്തേക്കാളും ഉപരിയായി പ്രൊഫഷണൽ ഗൈഡൻസിന്റെ സഹായം തേടുന്നത് ഗുണകരമാകും.
തൊഴിലുടമകൾ ജീവനക്കാരുടെ കരിയർ ഹെൽത്ത് മെച്ചപ്പെടുത്താൻ ശ്രദ്ധിക്കണമെന്നും മാനസികാരോഗ്യത്തിനും വ്യക്തിഗത താല്പര്യങ്ങൾക്കും പ്രാധാന്യം നൽകുന്ന തൊഴിൽ സംസ്കാരം വളർത്തിയെടുക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.
Content Highlights: The State of Career Change Report 2026 reveals that 91% of surveyed professionals experience mental health issues due to work, driving a global shift toward prioritizing personal well-being and career balance over higher salaries.
Published: 28 Jul 2026, 02:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented