തിരഞ്ഞെടുക്കപ്പെടുന്നവരെ കമ്പനിയുടെ ഏത് സെക്ഷന്‍/ പ്ലാന്റ്/ യൂണിറ്റ്/ ഡിവിഷന്/ ഡിപ്പാര്‍ട്ട്മെന്റുകളിലും അസോസിയേറ്റ് സബ്‌സിഡിയറി/ ജോയിന്റ് വെഞ്ച്വര്‍ കമ്പനികളിലും നിയമിക്കാം

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷനിൽ വിവിധ തസ്തികകളിലേക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 731 ഒഴിവുണ്ട്. ഫ്രെഷേഴ്‌സിനും പ്രവൃത്തിപരിചയമുള്ളവർക്കും അവസരമുണ്ട്. ഡിപ്ലോമക്കാർക്കും ബിരുദധാരികൾക്കും അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവരെ കമ്പനിയുടെ ഏത് സെക്ഷൻ/ പ്ലാന്റ്/ യൂണിറ്റ്/ ഡിവിഷൻ/ ഡിപ്പാർട്ട്‌മെന്റുകളിലും അസോസിയേറ്റ് സബ്‌സിഡിയറി/ ജോയിന്റ് വെഞ്ച്വർ കമ്പനികളിലും നിയമിക്കാം.
ജൂനിയർ എക്‌സിക്യുട്ടീവ് അസിസ്റ്റന്റ്: ഒഴിവ്-10, ജൂനിയർ എക്‌സിക്യുട്ടീവ്: ഒഴിവ്-403, എൻജിനിയർ: ഒഴിവ്-141, ഓഫീസർ (ഫിനാൻസ്): ഒഴിവ്-38, ഓഫീസർ (എച്ച്.ആർ.): ഒഴിവ്-6, ഓഫീസർ (ഐ.എസ്.): ഒഴിവ്-20, സീനിയർ ഓഫീസർ-സെയിൽസ് (റീട്ടെയിൽ/ ലൂബ്‌സ്/ ഡയറക്ട് സെയിൽസ്-എൽ.പി.ജി.): ഒഴിവ്-50, സീനിയർ ഓഫീസർ/ അസിസ്റ്റന്റ് മാനേജർ (സേഫ്റ്റി): ഒഴിവ്-10
മറ്റ് തസ്തികകൾ: ജൂനിയർ എക്‌സിക്യുട്ടീവ്/ അസിസ്റ്റന്റ് ഓഫീസർ/ ഓഫീസർ, സീനിയർ ഓഫീസർ, അസിസ്റ്റന്റ് മാനേജർ, മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ, സീനിയർ മാനേജർ, സീനിയർ സൈബർ സെക്യൂരിറ്റി സ്ട്രാറ്റജിസ്റ്റ് ആൻഡ് അഡൈ്വസർ.
അപേക്ഷിക്കേണ്ട അവസാന തീയതി: മാർച്ച് 25. വിവരങ്ങൾക്ക്: www.hindustanpetroleum.com Careers-Current Openings
Content Highlights: Hindustan Petroleum Corporation has announced 731 total vacancies., Opportunities are available for both freshers and experienced candidates., Eligibility includes diploma holders and graduates., Major openings include Engineer, Officer, and Junior Executive roles.
Published: 04 Mar 2026, 08:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented