ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സ് (ബിറ്റ്സ്) ഇന്റഗ്രേറ്റഡ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാമുകളിലെ [എന്‍ജിനിയറിങ് (ബി.ഇ.), സയന്‍സ് (എം.എസ്സി.), ഫാര്‍മസി (ബി.ഫാം.)] പ്രവേശനത്തിനായി നടത്തുന്ന പ്രവേശനപരീക്ഷയ്ക്ക് (ബിറ്റ്സാറ്റ്) അപേക്ഷിക്കാം
പിലാനി, ഹൈദരാബാദ്, ഗോവ കാമ്പസ്സുകളിലേക്കാണ് പ്രവേശനം. ബിറ്റ്സാറ്റ് 2020 മേയ്് 16നും 25നും ഇടയ്ക്ക് കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയായി നടക്കും.
എന്‍ജിനിയറിങ്: കെമിക്കല്‍, സിവില്‍, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, മെക്കാനിക്കല്‍, മാനുഫാക്ചറിങ്, ബയോടെക്നോളജി ബ്രാഞ്ചുകള്‍
സയന്‍സ്: ബയോളജിക്കല്‍ സയന്‍സസ്, കെമിസ്ട്രി, ഇക്കണോമിക്സ്, മാത്തമാറ്റിക്സ്, ഫിസിക്സ്, ജനറല്‍ സ്റ്റഡീസ് എന്നീ എം. എസ്സി. കോഴ്സുകള്‍ ലഭ്യമാണ്. ബാച്ച്ലര് ഓഫ് ഫാര്‍മസി കോഴ്സും ഉണ്ട്.
യോഗ്യത: പ്ലസ് ടു/തത്തുല്യം. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങള്‍ പഠിച്ചവര്‍ക്ക് എല്ലാ കോഴ്സുകളിലേക്കും അര്‍ഹതയുണ്ട്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ പഠിച്ചവര്‍ക്ക് ബി.ഫാമിന് അപേക്ഷിക്കാം. 2019ല്‍ ജയിച്ചവര്‍ക്കും 2020ല്‍ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ബയോളജി എന്നിവയ്ക്ക് മൂന്നിനും കൂടി 75 ഉം, ഇവയിലോരോന്നിലും 60ഉം ശതമാനം മാര്‍ക്ക് പ്ലസ് ടുവിന് വാങ്ങണം.
www.bitsadmission.com വഴി മാര്‍ച്ച് 31ന് വൈകിട്ട് അഞ്ചുവരെ അപേക്ഷ നല്‍കാം.
Content Highlights: Birla Institute of technology and science invites application
Published: 16 Mar 2020, 06:19 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented