പഠനത്തിൽ മികവ് പുലർത്തുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺകുട്ടികൾക്കായി ബിറ്റ്‌സ് പിലാനിയിൽ ഒരു ദശലക്ഷം ഡോളറിന്റെ (ഏകദേശം 8.4 കോടി രൂപ) സ്‌കോളർഷിപ്പ് പദ്ധതി വരുന്നു. ബിറ്റ്‌സ് പിലാനിയിലെ 1986 ബാച്ച് വിദ്യാർഥിയും ജെപി മോർഗൻ മാനേജിംഗ് ഡയറക്ടറുമായ മഹേഷ് സംദാനി, ഭാര്യ പൂർവ ലധ എന്നിവർ ചേർന്നാണ് എൻഡോവ്‌മെന്റ് ഏർപ്പെടുത്തിയത്.

To advertise here,

മഹേഷ് സംദാനിയുടെ അമ്മയുടെ സ്മരണയ്ക്കായി 'ശ്രീമതി കൗശല്യ ദേവി സംദാനി വുമൺസ് സ്കോളർഷിപ്പ്' എന്നാണ് സ്കോളർഷിപ്പിന് പേരിട്ടിരിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം മിടുക്കികളായ വിദ്യാർഥിനികളുടെ പഠനം മുടങ്ങാതിരിക്കാനാണ് തുക വിനിയോഗിക്കുക. ഒരു പെൺകുട്ടിയെ പഠിപ്പിക്കുന്നത് ഒരു കുടുംബത്തെ മുഴുവൻ ശാക്തീകരിക്കുന്നതിന് തുല്യമാണെന്ന് മഹേഷ് സംദാനി പറഞ്ഞു.

  • ആർക്കെല്ലാം: മികച്ച മാർക്കുള്ളതും സാമ്പത്തിക സഹായം ആവശ്യമുള്ളതുമായ വിദ്യാർഥിനികൾക്ക് അപേക്ഷിക്കാം.

  • എപ്പോൾ തുടങ്ങും: 2026-27 അധ്യയന വർഷം മുതൽ സ്കോളർഷിപ്പ് നൽകിത്തുടങ്ങും.

  • തിരഞ്ഞെടുപ്പ്: ബിറ്റ്‌സ് പിലാനിയുടെ നിശ്ചിത മാനദണ്ഡങ്ങൾ പ്രകാരം സുതാര്യമായ രീതിയിലായിരിക്കും അർഹരായവരെ കണ്ടെത്തുക.

ഉന്നതവിദ്യാഭ്യാസ രംഗത്ത് പെൺകുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുമെന്ന് ബിറ്റ്‌സ് പിലാനി അധികൃതർ വ്യക്തമാക്കി. ഇൻസ്റ്റിറ്റ്യൂട്ടിനെ ആധുനിക നിലവാരത്തിലേക്ക് ഉയർത്താൻ ലക്ഷ്യമിട്ടുള്ള 100 ദശലക്ഷം ഡോളർ ഫണ്ട് സമാഹരണത്തിന്റെ ഭാഗമായാണ് ഈ സഹായവും എത്തിയിരിക്കുന്നത്.