പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (പി.ജി.ഐ.എം.ഇ.ആര്) - ചണ്ഡീഗഢ് വിവിധ പാരാമെഡിക്കല്‍ ബാച്ചിലര്‍ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.
മെഡിക്കല്‍ ലബോറട്ടറി സയന്‍സ്, മെഡിക്കല്‍ റേഡിയോളജി ആന്‍ഡ് ഇമേജിങ് ടെക്നോളജി, മെഡിക്കല്‍ ടെക്നോളജി - റേഡിയോതെറാപ്പി ടെക്നോളജി, ഓപ്പറേഷന് തിയേറ്റര്‍ ടെക്നോളജി, മെഡിക്കല്‍ ടെക്നോളജി - പെര്‍ഫ്യൂഷനിസ്റ്റ്, എംബാമിങ് ആന്‍ഡ് മോര്‍ച്ചറി സയന്‍സസ്, മെഡിക്കല്‍ ആനിമേഷന്‍ ആന്‍ഡ് ഓഡിയോ വിഷ്വല്‍ ക്രിയേഷന്, പബ്ലിക് ഹെല്‍ത്ത്, ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി, മെഡിക്കല്‍ ടെക്നോളജി - ഡയാലിസിസ് തെറാപ്പി ടെക്നോളജി, ഒപ്റ്റോമെട്രി, ഫിസിയോതെറാപ്പി എന്നീ വിഷയങ്ങളിലാണ് ബാച്ചിലര്‍ പ്രോഗ്രാമുകളുള്ളത്.
മൂന്നുമുതല്‍ നാലരവര്‍ഷംവരെ ദൈര്‍ഘ്യമുള്ളവയാണ് പ്രോഗ്രാമുകള്‍. ഓരോന്നിനും അപേക്ഷിക്കാന്‍ വേണ്ട വിദ്യാഭ്യാസ യോഗ്യത, പഠിച്ചിരിക്കേണ്ട വിഷയങ്ങള്‍, പ്രായപരിധി എന്നിവ http://pgimer.edu.in/ ല്‍ ഉള്ള പ്രോസ്പെക്ടസില്‍ ലഭ്യമാണ് (ഇന്‍ഫര്‍മേഷന്‍ ഫോര്‍ കാന്‍ഡിഡേറ്റ്സ് ലിങ്ക്).
രണ്ടു പ്രോഗ്രാമുകളുടെ പ്രവേശനപരീക്ഷ ജൂലായ് 28-നും മറ്റുള്ളവയുടേത് ഓഗസ്റ്റ് ആറിനും നടത്തും. അപേക്ഷ ജൂലായ് 10വരെ http://pgimer.edu.in/ വഴി നല്‍കാം.
Content Highlights: Paramedical courses admissions at PGIMER; apply by 10 July
Published: 23 Jun 2020, 11:09 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented