വാരാണസി: നീറ്റ് മെഡിക്കൽ പ്രവേശനത്തിന് ഭിന്നശേഷി സംവരണാനുകൂല്യം ലഭിക്കാൻ സ്വന്തം കാൽ മുറിച്ചുമാറ്റി ഇരുപത്തിനാലുകാരൻ. താൻ ആക്രമണത്തിനിരയായെന്നായിരുന്നു യുവാവ് പോലീസിന് നൽകിയ ആദ്യമൊഴി. പിന്നീട് യുവാവിന്റെ ഡയറിയിലെ കുറിപ്പും പെൺസുഹൃത്തിന്റെ മൊഴിയുമാണ് പോലീസിനെ യാഥാർഥ്യം കണ്ടെത്താൻ സഹായിച്ചത്. ഉത്തർപ്രദേശിലെ ജോൻപുരിലാണ് സംഭവം.
ഫാർമസിയിൽ ഡിപ്ലോമ പഠനത്തിനുശേഷം നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു സൂരജ് ഭാസ്‌കർ. സംവരണ സീറ്റിൽ പ്രവേശനം ഉറപ്പാക്കാനായിരുന്നു യുവാവിന്റെ പരാക്രമം. തന്നെ ആരോ ആക്രമിച്ചതായുള്ള പരാതിയുമായി ജനുവരി 18-നാണ് സൂരജ് പോലീസിനെ സമീപിച്ചത്. കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. അജ്ഞാതരായ രണ്ടുപേർക്കെതിരെ വധശ്രമം ചുമത്തിയായിരുന്നു പോലീസ് കേസെടുത്തതെന്ന് ബന്ധപ്പെട്ട് പോലീസുദ്യോഗസ്ഥൻ പറഞ്ഞു.
ചോദ്യം ചെയ്യലിനിടെ സൂരജ് പലതവണ മൊഴി മാറ്റിപ്പറഞ്ഞതോടെ പോലീസിന് സംശയമായി. ഇയാളുടെ ഡയറി പരിശോധിച്ചതോടെ മെഡിക്കൽ പ്രവേശനത്തെ കുറിച്ചുള്ള യുവാവിന്റെ കുറിപ്പ് ശ്രദ്ധയിൽപ്പെട്ടു. വിവാഹരജിസ്‌ട്രേഷനുള്ള അപേക്ഷാഫോമും ഇയാളിൽ നിന്ന് കണ്ടെത്തി.
എംബിബിഎസിന് പ്രവേശനം കിട്ടുമോയെന്ന കാര്യത്തിൽ സൂരജിന് ആശങ്കയുണ്ടായിരുന്നതായി സൂരജിന്റെ പെൺസുഹൃത്ത് പോലീസിന് മൊഴി നൽകി. പ്രവേശനം കിട്ടാനായി മുറിക്കാൻ ഉപയോഗിക്കുന്ന യന്ത്രമുപയോഗിച്ച് സൂരജ് കാൽ മുറിക്കുകയായിരുന്നു. കൂടുതൽ ചോദ്യം ചെയ്യലിൽ യുവാവ് സത്യം തുറന്നുപറഞ്ഞു. ഇയാളുടെ വീട്ടിൽനിന്ന് വേദനയറിയാതിരിക്കാനുള്ള മരുന്ന് കുത്തിവെക്കാൻ ഉപയോഗിച്ച സിറിഞ്ചുകൾ പോലീസ് കണ്ടെടുത്തു.
Content Highlights: A 24-year-old man intentionally amputated his leg to claim disability reservation for NEET medical entrance exams. Read the shocking details.
Published: 24 Jan 2026, 01:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented