നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് വിവിധ മാസ്റ്റേഴ്‌സ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. അഹമ്മദാബാദ്, ഗുവാഹാട്ടി, ഹാജിപുര്‍, ഹൈദരാബാദ്, കൊല്‍ക്കത്ത, റായ്ബറേലി, മൊഹാലി കാമ്പസുകളിലാണ് പ്രോഗ്രാമുകള്‍.

To advertise here,

കോഴ്‌സുകള്‍

• എം.എസ്. (ഫാര്‍മസി): ബയോടെക്‌നോളജി, മെഡിസിനല്‍ കെമിസ്ട്രി, മെഡിക്കല്‍ ഡിവൈസസ്, നാച്വറല്‍ പ്രോഡക്ട്‌സ്, ഫാര്‍മസ്യൂട്ടിക്കല്‍ അനാലിസിസ്, ഫാര്‍മസ്യൂട്ടിക്‌സ്, ഫാര്‍മകോഇന്‍ഫര്‍മാറ്റിക്‌സ്, ഫാര്‍മക്കോളജി ആന്‍ഡ് ടോക്‌സിക്കോളജി, റെഗുലേറ്ററി ടോക്‌സിക്കോളജി, ട്രഡീഷണല്‍ മെഡിസിന്‍ എന്നീ സവിശേഷ മേഖലകളില്‍ ഉണ്ട്.

ബി.ഫാം യോഗ്യതയുള്ളവര്‍ക്ക് എല്ലാ പ്രോഗ്രാമുകളിലേക്കും അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയങ്ങളില്‍ എം.എസ്സി., ബി.ഇ./ബി.ടെക്. ഉള്ളവര്‍ക്കും എം.ബി.ബി.എസ്., ബി.വി.എസ്സി., ബി.എ.എം.എസ്. തുടങ്ങിയ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം.

• എം.ഫാം: ഫാര്‍മസി പ്രാക്ടീസ്, ഫാര്‍മസ്യൂട്ടിക്കല്‍ ടെക്‌നോളജി സ്‌പെഷ്യലൈസേഷനുകള്‍. ബി.ഫാം യോഗ്യത വേണം.

• എം.ടെക്. (ഫാം): പ്രോഗ്രാം അനുസരിച്ച് ഓര്‍ഗാനിക് കെമിസ്ട്രി, ലൈഫ് സയന്‍സസ്, എം.എസ്സി., കെമിക്കല്‍ എന്‍ജിനിയറിങ് ബി.ടെക്. യോഗ്യത വേണം.

• ഫാര്‍മസ്യൂട്ടിക്കല്‍ മാനേജ്‌മെന്റിലെ എം.ബി.എ. (ഫാം): ബി.ഫാം., കെമിക്കല്‍ എന്‍ജിനിയറിങ്/തത്തുല്യ ബി.ടെക്., കെമിക്കല്‍/ ലൈഫ് സയന്‍സസ് എം.എസ്സി.ക്കാരെ പരിഗണിക്കും.

അപേക്ഷകര്‍ യോഗ്യതാപരീക്ഷ 60 ശതമാനം മാര്‍ക്ക്/6.75 സി.ജി.പി.എ. (10ല്‍) നേടണം. ജി.പാറ്റ്/ഗേറ്റ്/നെറ്റ് യോഗ്യത (എം.ബി.ബി.എസ്., ബി.വി.എസ്സി., ബി.എ.എം.എസ്. യോഗ്യതയുള്ളവര്‍ക്ക് ഒഴികെ) വേണം.

പ്രവേശനപരീക്ഷ

ജൂണ്‍ 14-ന് നടത്തുന്ന കംപ്യൂട്ടര്‍ അധിഷ്ഠിത ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ വഴിയാണ് പ്രവേശനം. തിരുവനന്തപുരം പരീക്ഷാ കേന്ദ്രമാണ്. അപേക്ഷ www.niperahm.ac.in വഴി മേയ് 15 വരെ നല്‍കാം.

Content Highlights: Applications invited for master programmes in Pharmacy