ബയോടെക്‌നോളജി മേഖലയിലെ ഉന്നതപഠനത്തിനും ഗവേഷണത്തിനും അര്‍ഹതയ്ക്കുള്ള രണ്ടുപരീക്ഷകള്‍ക്ക് മാര്‍ച്ച് 31 വരെ അപേക്ഷിക്കാം. കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന്റെ (ഡി.ബി.ടി.) സഹായത്തോടെ വിവിധ സര്‍വകലാശാലകളിലും സ്ഥാപനങ്ങളിലും ബയോടെക്‌നോളജി, അനുബന്ധമേഖലകളിലെ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം പ്രവേശനത്തിനാണ് ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് - ബയോടെക്‌നോളജി (ഗാറ്റ്-ബി) 2022 നടത്തുന്നത്.
പരീക്ഷയുടെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങളിലെ ബയോടെക്‌നോളജി-അനുബന്ധ മേഖലകളിലെ എം.എസ്സി./എം.ടെക്., എം.എസ്സി. അഗ്രിക്കള്‍ച്ചറല്‍ ബയോടെക്‌നോളജി, എം.വി.എസ്സി. ആനിമല്‍ ബയോടെക്‌നോളജി എന്നീ പ്രോഗ്രാമുകളിലെ പ്രവേശനമാണ് ഗാറ്റ്-ബി വഴി നടത്തുന്നത്. ഫലപ്രഖ്യാപനത്തിനുശേഷം പ്രവേശനത്തിനായി സ്ഥാപനങ്ങളിലേക്ക് പ്രത്യേകം അപേക്ഷിക്കേണ്ടതുണ്ട്.
കേരളത്തിലെ സ്ഥാപനങ്ങളും/പ്രോഗ്രാമുകളും: കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല (എം.ടെക്. മറൈന്‍ ബയോടെക്‌നോളജി), കേരള കാര്‍ഷികസര്‍വകലാശാല തൃശ്ശൂര്‍ (എം.എസ്സി. അഗ്രിക്കള്‍ച്ചര്‍ പ്ലാന്റ് ബയോടെക്‌നോളജി), രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി തിരുവനന്തപുരം (എം.എസ്സി. ബയോടെക്‌നോളജി). പ്രോഗ്രാമിനനുസരിച്ച് 5000 മുതല്‍ 12,000 രൂപ വരെ മാസ സ്‌റ്റൈപ്പന്‍ഡ് കിട്ടും.
ബയോടെക്‌നോളജി എലിജിബിലിറ്റി ടെസ്റ്റ്:ബയോടെക്‌നോളജിയിലെ ഗവേഷണത്തിന് നല്‍കുന്ന ഡി.ബി.ടി.-ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിനുള്ള (ജെ.ആര്‍.എഫ്.) പരീക്ഷയാണ് ബയോടെക്‌നോളജി എലിജിബിലിറ്റി ടെസ്റ്റ് (ബറ്റ്).
അപേക്ഷകര്‍ക്ക് ബയോടെക്‌നോളജി, ലൈഫ് സയന്‍സസ് എന്നിവയിലെ എതെങ്കിലും വിഷയത്തിലോ അനുബന്ധമേഖലകളില്‍ ഒന്നിലോ (ബയോ മെഡിക്കല്‍, ബയോ ഇന്‍ഫര്‍മാറ്റിക്‌സ്, ബയോ കെമിസ്ട്രി, ബയോഫിസിക്‌സ്, ബോട്ടണി, കെമിസ്ട്രി, കംപ്യൂട്ടേഷണല്‍ ബയോളജി, ജനറ്റിക്‌സ്, മൈക്രോബയോളജി, സുവോളജി) ബാച്ചിലര്‍ ബിരുദവും (ബി.ഇ./ബി.ടെക്./എം.ബി.ബി.എസ്.) മാസ്റ്റേഴ്‌സ് ബിരുദവും (എം.എസ്സി./എം.ടെക്./എം.ഫാം./എം.വി.എസ്സി./ഇന്റഗ്രേറ്റഡ് എം.എസ്സി./എം.ടെക്.) വേണം.
ഗാറ്റ്-ബി ഏപ്രില്‍ 23-ന് രാവിലെ ഒന്‍പതുമുതല്‍ 12 വരെയും ബറ്റ് അന്ന് ഉച്ചയ്ക്ക് മൂന്നുമുതല്‍ ആറുവരെയും നടത്തും. അപേക്ഷകള്‍ dbt.nta.ac.in വഴി നല്‍കാം.
Content Highlights: applications are invited for the entrance test that allow for higher studies in biotechnology
Published: 30 Mar 2022, 07:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented