കേരളസർക്കാരിന്റെ തൊഴിൽനൈപുണിവകുപ്പ് സ്ഥാപനമായ കേരള അക്കാദമി ഓഫ് സ്കിൽസ് എക്സലൻസി(കേസ്)ന്റെ കീഴിൽ കൊല്ലം നീണ്ടകരയിൽ (ചവറ) പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്‌ഷൻ (ഐഐഐസി) വിവിധ പോസ്റ്റ് ഗ്രാജ്വേറ്റ്, അഡ്വാൻസ്ഡ് ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ഹയർ-ട്രെയിൻ-ഡിപ്ലോയ് (എച്ച്ടിഡി) പദ്ധതിവഴി പ്രവേശനം നേടുന്നവർക്ക് സ്പോൺസർഷിപ്പ്, സ്റ്റൈപ്പൻഡ് എന്നിവയോടെ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്) ഉൾപ്പെടെ നൽകുന്ന പ്രോഗ്രാമുകളിൽ പഠിക്കാനും കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ ശേഷം കമ്പനി പ്രോജക്ടുകളിൽ എൻജിനിയറായി പ്രവർത്തിക്കാനും അവസരം ലഭിക്കും.
പിജി പ്രോഗ്രാമുകളും യോഗ്യതയും
(i) അഡ്വാൻസ്ഡ് കൺസ്ട്രക്‌ഷൻ മാനേജ്മെൻറ് (ii) റിയൽ എസ്റ്റേറ്റ് ആൻഡ് അർബൻ ഇൻഫ്രാസ്ട്രക്ചർ മാനേജ്മെൻറ് (iii) ബിൽഡിങ് ഇൻഫർമേഷൻ മോഡലിങ്-മൂന്നിനും ബിടെക് സിവിൽ/തത്തുല്യം/ബിആർക്ക്
(iv) ഇൻറീരിയർ ഡിസൈൻ ആൻഡ് കൺസ്ട്രക്‌ഷൻ (v) റോഡ് കൺസ്ട്രക്‌ഷൻ മാനേജ്മെൻറ്-രണ്ടിനും ബിടെക് സിവിൽ/തത്തുല്യം
(vi) എംഇപി സിസ്റ്റംസ് ആൻഡ് മാനേജ്മെൻറ്-ബിടെക് മെക്കാനിക്കൽ/ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ്/തത്തുല്യം
(vii) ഹോസ്പിറ്റാലിറ്റി മാനേജ്മെൻറ്-ഏതെങ്കിലും വിഷയത്തിലെ ബിരുദം.
ഈ കോഴ്സുകളുടെ ദൈർഘ്യം ഒരുവർഷമാണ്. 40 ജനറൽ സീറ്റുകൾ വീതം. ജനറൽ വിഭാഗക്കാർക്ക്, ഹോസ്പിറ്റാലിറ്റി മാനേജ്‌മെൻറ് ഫീസ് 95,000 രൂപയും മറ്റുള്ളവയ്ക്ക് 1,75,800 രൂപയുമാണ്.
അഡ്വാൻസ്ഡ് ഡിപ്ലോമ പ്രോഗ്രാമുകളും യോഗ്യതയും
(i) ക്വാളിറ്റി അഷ്വറൻസ് ആൻഡ് ക്വാളിറ്റി കൺട്രോൾ മാനേജ്മെൻറ് (ii) ക്വാണ്ടിറ്റി സർവേയിങ് ആൻഡ് കോൺട്രാക്ട്സ് മാനേജ്മെൻറ്-രണ്ടിനും ബിടെക് സിവിൽ/തത്തുല്യം/സിവിൽ ഡിപ്ലോമയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും
(iii) ജ്യോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം-ബിടെക് സിവിൽ/തത്തുല്യം/സിവിൽ ഡിപ്ലോമ/ബിഎ ജ്യോഗ്രഫി/ഏതെങ്കിലും സയൻസ് ബിരുദം
(iv) ബിൽഡിങ് ഇൻഫർമേഷൻ മോഡലിങ്-ബിടെക് സിവിൽ/തത്തുല്യം/ബിആർക്ക്/സിവിൽ ഡിപ്ലോമയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും
(v) ഇൻറീരിയർ ഡിസൈൻ-സിവിൽ ഡിപ്ലോമയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും/ഐടിഐ യോഗ്യതയും ആറുവർഷത്തെ പ്രവൃത്തിപരിചയവും
(vi) എംഇപി സിസ്റ്റംസ് ആൻഡ് ഫെസിലിറ്റി മാനേജ്മെൻറ്-ബിടെക് മെക്കാനിക്കൽ/ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ്/തത്തുല്യം/മെക്കാനിക്കൽ/ഇലക്‌ട്രിക്കൽ ഡിപ്ലോമയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും
(vii) എൻവയൺമെൻറൽ ഹെൽത്ത് ആൻഡ് സേഫ്റ്റി മാനേജ്മെൻറ്-ബിടെക് സിവിൽ/തത്തുല്യം/ബിടെക് മെക്കാനിക്കൽ/ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ്/തത്തുല്യം/സിവിൽ/മെക്കാനിക്കൽ/ഇലക്‌ട്രിക്കൽ ഡിപ്ലോമയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും
(viii) ഹോസ്പിറ്റാലിറ്റി മാനേജ്മെൻറ്-പ്ലസ്ടു.
ഇതിൽ ഹോസ്പിറ്റാലിറ്റി മാനേജ്മെൻറ് പ്രോഗ്രാം ദൈർഘ്യം ഒരുവർഷവും (ഫീസ് 1,08,000 രൂപ), മറ്റുള്ളവയുടേത് ആറുമാസവുമാണ് (ഫീസ് 75,600 രൂപ).
എല്ലാ കോഴ്സിലും 40 വീതം ജനറൽ സീറ്റുകളുണ്ട്.
പ്രവേശനം
എല്ലാ കോഴ്സുകളിലെയും പ്രവേശനം 2025 ജൂലായ് രണ്ടാംവാരം നടത്തുന്ന ഓൺലൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിങ് (എടിഇ ഐഐഐസി) സ്കോർ പരിഗണിച്ചായിരിക്കും.
എടിഇയിലും തുടർന്നുനടത്തുന്ന ഗ്രൂപ്പ് ഡിസ്കഷൻ, പേഴ്സണൽ ഇൻറർവ്യൂ എന്നിവയിലും മികവുകാട്ടി മുന്നിലെത്തുന്ന 200 പേരെ യുഎൽസിസിഎസ് അല്ലെങ്കിൽ പദ്ധതിയിൽ ഉൾപ്പെടുന്ന മറ്റേതെങ്കിലും കമ്പനി നൽകുന്ന എച്ച്‌ടിഡി പ്രോഗ്രാം പരിശീലനത്തിന് സ്പോൺസർഷിപ്പ്, പ്രതിമാസ സ്റ്റൈപ്പൻഡ് എന്നിവയോടെ നിയോഗിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ കമ്പനി പ്രോജക്ടുകളിൽ എൻജിനിയർമാരായി നിയമിക്കും.
എച്ച്‌ടിഡി പദ്ധതിയിലേക്ക് പരിഗണിക്കപ്പെടാൻ പ്രായം 2025 മേയ് 31-ന് 24 വയസ്സ് കവിഞ്ഞിരിക്കരുത് (2001 ജൂൺ ഒന്നിനോ ശേഷമോ ആയിരിക്കണം ജനനത്തീയതി).
സിവിൽ/മെക്കാനിക്കൽ/ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ് ബിടെക്/ബിഇ ബിരുദം 60 ശതമാനം മാർക്ക്/6.5 സിജിപിഎ നേടി 2024-ൽ എൻജിനിയറിങ് ബിരുദമെടുത്തവരായിരിക്കണം. ഈ ബ്രാഞ്ചുകളിലൊന്നിൽ 2025 ജൂൺ-സെപ്റ്റംബർ കാലയളവിൽ ബിഇ/ബിടെക് ബിരുദം നേടുമെന്ന് പ്രതീക്ഷിക്കുന്നവരെയും പരിഗണിക്കും. സിജിപിഎ വ്യവസ്ഥയുണ്ട്. ഇവർക്ക് എടിഇ അഭിമുഖീകരിക്കുമ്പോൾ കുടിശ്ശിക പേപ്പറുകൾ ഉണ്ടാകരുത്.
എച്ച്ടിഡി പദ്ധതിയിലേക്ക് പരിഗണിക്കപ്പെടാൻ അർഹത ലഭിക്കാത്തവർക്ക്/ഇല്ലാത്തവർക്ക് കോഴ്സുകളിലെ പ്രവേശനത്തിന് പ്രായപരിധി ഇല്ല. എന്നാൽ, ഇവയിലെ പ്രവേശനവും എടിഇ സ്കോർ പരിഗണിച്ചായിരിക്കും.
അപേക്ഷ
iiic.ac.in/admission വഴി ജൂൺ 30 വരെ നൽകാം. അപേക്ഷാഫീസ് 600 രൂപ ഓൺലൈനായി അടയ്ക്കാം. പ്രവേശനവേളയിൽ കോഴ്സ് മുൻഗണനാ താത്പര്യങ്ങൾ അറിയിക്കാൻ അവസരം ലഭിക്കും. ക്ലാസുകൾ സെപ്റ്റംബർ 10-ന് തുടങ്ങും.
ആറുമാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഫുഡ് പ്രൊഡക്‌ഷൻ കോഴ്സിലേക്കും അപേക്ഷിക്കാം. യോഗ്യത: പ്ലസ്ടു. ഫീസ് 53,000 രൂപ. 40 സീറ്റ്.
സഹായങ്ങൾക്ക്: 8078980000, admissions@iiic.ac.in
Content Highlights: PG & Advanced Diploma in Construction, Kerala
Published: 29 Jun 2025, 09:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented