തിരുവനന്തപുരം: ഹയർസെക്കൻഡറി (വൊക്കേഷണൽ) വിഭാഗം എൻ.എസ്.ക്യു.എഫ്. അധിഷ്ഠിത കോഴ്‌സുകളിലേക്കുള്ള ഒന്നാംവർഷ ഏകജാലക പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിലെ മൂന്നാമത്തെയും അവസാനത്തെയും അലോട്മെന്റ് www.vhseportal.kerala.gov.in -ൽ ജൂൺ 19 മുതൽ പ്രവേശനം സാധ്യമാകുംവിധം പ്രസിദ്ധീകരിക്കും.
vhseportal -ൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺനമ്പറും പാസ്‌വേഡും നൽകി ലോഗിൻ ചെയ്ത് Allotment Result എന്ന ലിങ്കിലൂടെ അപേക്ഷകർക്ക് അലോട്മെന്റ് വിവരങ്ങൾ മനസ്സിലാക്കുന്നതിനും അലോട്മെന്റ് സ്ലിപ് ഡൗൺലോഡ് ചെയ്യുന്നതിനും കഴിയും. ഒന്ന്/രണ്ട് അലോട്മെന്റുകളിൽ താത്കാലികപ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഇതിൽ ഉയർന്ന ഓപ്ഷനിൽ അലോട്മെന്റ് ലഭിച്ചിട്ടില്ലെങ്കിൽ പുതിയ അലോട്മെന്റ് ലെറ്റർ ആവശ്യമില്ല.
മൂന്നാം അലോട്മെന്റിന്റെ അടിസ്ഥാനത്തിൽ 19 മുതൽ 21-ന് വൈകീട്ട് നാലുവരെ അലോട്മെന്റ് ലഭിച്ചിട്ടുള്ള സ്കൂളുകളിൽ സ്ഥിരപ്രവേശനം നേടാം. ഈ അലോട്മെന്റിൽ താത്കാലികപ്രവേശനം അനുവദനീയമല്ല. അതിനാൽ അലോട്മെന്റ് ലഭിച്ച എല്ലാ വിദ്യാർഥികളും ഫീസടച്ച് സ്ഥിരപ്രവേശനം നേടണം.
ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥി അലോട്മെന്റ് ലഭിച്ച സ്കൂളിൽ റിപ്പോർട്ട് ചെയ്ത് സ്ഥിരപ്രവേശനം നേടാതിരുന്നാൽ, അഡ്മിഷൻ പ്രോസസിൽനിന്ന് പുറത്താകുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
Content Highlights: vhse third allotment
Published: 16 Jun 2024, 04:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented