കോഴിക്കോട്: വിദ്യാർഥികളെ ആകർഷിക്കാനായി വൊക്കേഷണൽ ഹയർസെക്കൻഡറി പഠനം കാലോചിതമായി പരിഷ്കരിക്കും. പുതിയ വ്യവസായ മേഖലകളുമായി കോഴ്സിനെ ബന്ധിപ്പിക്കുമെന്ന് വി.എച്ച്.എസ്.ഇ. ഡെപ്യൂട്ടി ഡയറക്ടർ (ജനറൽ) കെ.വി. മനോജ് പറഞ്ഞു.
നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻസ് െഫ്രയിംവർക്കിന് (എൻ.എസ്.ക്യു.എഫ്.) കീഴിലായതോടെ ചില കോഴ്‌സുകളുടെ പേരുമാറ്റിയത് പി.എസ്.സി. അംഗീകാരത്തെ ബാധിച്ചിരുന്നു. എങ്കിലും ഭൂരിഭാഗം കോഴ്‌സുകൾക്കും അംഗീകാരം നേടിയെടുക്കാനായി. ബാക്കിയുള്ളവയ്ക്ക് അംഗീകാരം നേടാനുള്ള നടപടി പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വി.എച്ച്.എസ്.ഇ. കോഴ്‌സ് പഠിക്കുന്നവർക്ക് ലഭിക്കുന്ന എൻ.എസ്.ക്യു.എഫ്. സർട്ടിഫിക്കറ്റ് ഉപയോഗിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കീഴിലുൾപ്പെടെ വിവിധ ജോലികൾ ലഭിക്കും. വി.എച്ച്.എസ്.ഇ. പഠിച്ചവർക്ക് പല കോഴ്‌സുകൾക്കും സീറ്റ് സംവരണവും ലാറ്ററൽ എൻട്രി അവസരവും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്പോട്ട് അഡ്മിഷൻ: നാളെക്കൂടി അപേക്ഷിക്കാം
സംസ്ഥാനത്താകെ 6505 വി.എച്ച്.എസ്.ഇ. സീറ്റുകളാണ് ഒഴിവുള്ളത്. സ്പോട്ട് അഡ്മിഷന് പരിഗണിക്കാൻ ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിവരെ ഓൺലൈനായി അപേക്ഷിക്കാം. admission.vhseportal.kerala.gov.in ലെ candidate login വഴി ഇതുവരെ വി.എച്ച്.എസ്.ഇ.ക്ക് അപേക്ഷ സമർപ്പിക്കാത്തവർക്കും അവസരമുണ്ട്.
Content Highlights: The Kerala VHSE department is modernizing its curriculum to align with new industry demand while opening online applications for spot admissions across 6,505 vacant seats until Wednesday afternoon.
Published: 04 Aug 2026, 09:55 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented