കൊച്ചി: കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാലയിലെ നാഷണൽ സെന്റർ ഫോർ അക്വാട്ടിക് ആനിമൽ ഹെൽത്ത് ബയോ ഇൻഫർമാറ്റിക്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ കംപ്യൂട്ടേഷണൽ ബയോളജി ആൻഡ് ബയോ ഇൻഫർമാറ്റിക്സിൽ ഹാൻഡ്സ്-ഓൺ പരിശീലനപരിപാടി സംഘടിപ്പിക്കുന്നു.
ജീവശാസ്ത്രപശ്ചാത്തലമുള്ള ഹയർസെക്കൻഡറി, ബിരുദം വിഭാഗത്തിലുള്ളവർക്ക് ഏഴുദിവസത്തെയും പി.ജി./പിഎച്ച്.ഡി. വിഭാഗത്തിലുള്ളവർക്ക് 14 ദിവസത്തെയും പോസ്റ്റ്-ഡോക്ടറൽ ഫെലോഷിപ്പ്/അധ്യാപകർ എന്നിവർക്ക് 21 ദിവസവുമാണ് പരിശീലനം.
രജിസ്ട്രേഷൻ ഫീസില്ല. പരിശീലനം മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നടക്കും. forms.gle/Dn8eVkhnso2gT8ZF8 വഴി ഫെബ്രുവരി 24-നകം അപേക്ഷിക്കാം. വിവരങ്ങൾക്ക്: bic.ncaah@cusat.ac.in | 9846047433.
Content Highlights: training in computational biology and bio informatics
Published: 16 Feb 2025, 04:59 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented