മലപ്പുറം: തിരൂരിലെ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ചലച്ചിത്ര പഠനം, പരിസ്ഥിതി പഠനം, ചരിത്രം, സോഷ്യോളജി, വികസനപഠനവും തദ്ദേശ വികസനവും, കമ്യൂണിക്കേഷൻ -ജേണലിസം, ഭാഷാശാസ്ത്രം, മലയാളം-സംസ്കാര പൈതൃകം, മലയാളം - സാഹിത്യപഠനം, മലയാളം-സാഹിത്യ രചന, താരതമ്യ സാഹിത്യ വിവർത്തനപഠനം എന്നീ എംഎ കോഴ്സുകളും പരിസ്ഥിതി പഠനം എംഎസ്സി കോഴ്സുമാണുള്ളത്.
മലയാളം മാധ്യമത്തിലാണ് പഠനം. പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ബിരുദ തലത്തിൽ ഏതു വിഷയം പഠിച്ചവർക്കും പ്രവേശനപ്പരീക്ഷ എഴുതാം. ഒരാൾക്ക് മൂന്നു പ്രോഗ്രാമിനുവരെ പ്രവേശനപ്പരീക്ഷയെഴുതാം.
തിരുവനന്തപുരം, എറണാകുളം, തിരൂർ, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രങ്ങൾ ഉണ്ടാകും. ഒരു കോഴ്സിലേക്ക് അപേക്ഷിക്കാൻ 475 രൂപയാണ് ഫീസ്. പട്ടിക വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും 240 രൂപ. രണ്ടു കോഴ്സിന് അപേക്ഷിക്കാൻ 900/450. മൂന്നു കോഴ്സിലേക്ക് അപേക്ഷിക്കാൻ 1100 / 600 രൂപ.അഭിരുചിപ്പരീക്ഷ ജൂൺ ആദ്യവാരം. അപേക്ഷിക്കാനുള്ള അവസാനതീയതി മേയ് 30. വിശദവിവരങ്ങൾ വെബ്സൈറ്റിൽ www.mxlayalamuniversity.edu.in
Content Highlights: Thunchath Ezhuthachan University PG Admissions
Published: 10 May 2025, 04:51 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented