ചെന്നൈ: തമിഴ്നാട് മെഡിക്കൽ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാനദിവസം ബുധനാഴ്ച. ഇതുവരെയായി 63,475 അപേക്ഷകൾ ലഭിച്ചു. ജൂൺ ആറിനാണ് എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചത്. ഇത്തവണ നീറ്റ് ഫലം പുറത്തുവരുന്നതിനുമുൻപുതന്നെ അപേക്ഷ ക്ഷണിച്ചിരുന്നു. തമിഴ്നാട്ടിൽ 36 സർക്കാർ മെഡിക്കൽ കോളേജുകളുണ്ട്.

To advertise here,

ഇതിനുപുറമേ സ്വകാര്യ മെഡിക്കൽ സർവകലാശാലകൾ, സ്വാശ്രയ മെഡിക്കൽ കോളേജുകൾ എന്നിവയുൾപ്പെടെ എംബിബിഎസിന് 9,200 സീറ്റുകളാണുള്ളത്. സർക്കാർ-സ്വകാര്യ മെഡിക്കൽ കോളേജുകളിൽ 11,350 ബിഡിഎസ് സീറ്റുകളുണ്ട്. നീറ്റ് പരീക്ഷാമികവിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം.

തമിഴ്നാട് എൻജിനിയറിങ് പ്രവേശനം: റാങ്ക് പട്ടിക ജൂൺ 27-ന്

ചെന്നൈ: തമിഴ്‌നാട്ടിൽ എൻജിനിയറിങ് കോഴ്‌സുകളിലേക്ക് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക 27-ന് പുറത്തുവിടും. 26 വരെ അപേക്ഷകളിൽ സൂക്ഷ്മപരിശോധന നടത്തും. വിദ്യാർഥികളുടെ പരാതികൾ പരിഹരിക്കാൻ 28 മുതൽ ജൂലായ് രണ്ടുവരെ പ്രത്യേക ക്രമീകരണങ്ങൾ നടത്തും.ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യുക്കേഷൻ (എഐസിടിഇ) ഈ വർഷത്തെ അക്കാദമിക് കലണ്ടർ പുറത്തിറക്കാത്ത സാഹചര്യത്തിൽ പ്രവേശനകൗൺസിലിങ് തീയതികൾ പ്രഖ്യാപിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് സാങ്കേതിക വിദ്യാഭ്യാസഡയറക്ടറേറ്റ് അറിയിച്ചു. കഴിഞ്ഞവർഷം എൻജിനീയറിങ് കൗൺസിലിങ് ജൂലായ് 22 മുതൽ സെപ്റ്റംബർ 11 വരെയായിരുന്നു.