ചെന്നൈ: തമിഴ്‌നാട് എൻജിനിയറിങ് കോഴ്‌സുകളിലേക്കുള്ള പ്രവേശന കൗൺസലിങ് തിങ്കളാഴ്ച ആരംഭിച്ചു. ഭിന്നശേഷിക്കാർ, വിമുക്തഭടൻമാർ, സ്പോർട്‌സ് ക്വാട്ട വിഭാഗങ്ങളിലെ വിദ്യാർഥികളെയാണ് ആദ്യരണ്ടുദിവസങ്ങളിൽ കൗൺസലിങ്ങിന് പരിഗണിക്കുക.

To advertise here,

പൊതുവിഭാഗത്തിനുള്ള കൗൺസലിങ് 14 മുതൽ 19 വരെ നടക്കും. ആദ്യഘട്ട കൗൺസലിങ്ങിൽ 39,145 വിദ്യാർഥികളും ജൂലായ് 26-ന് തുടങ്ങുന്ന രണ്ടാംഘട്ട കൗൺസലിങ്ങിൽ 25,376 പേരും ഓഗസ്റ്റ് ഏഴിന് തുടങ്ങുന്ന അവസാനഘട്ട കൗൺസലിങ്ങിൽ 1,01,588 വിദ്യാർഥികളും പങ്കെടുക്കും. ഓഗസ്റ്റ് 26-ന് കൗൺസലിങ് അവസാനിക്കും.

ഈവർഷം 2,41,641 വിദ്യാർഥികളാണ് മെറിറ്റ് പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളത്. ഇവർക്ക് അണ്ണാ സർവകലാശാലയുടെ കീഴിലുള്ള 445 സർക്കാർ, സ്വകാര്യ കോളേജുകളിലെ ബിഇ, ബിടെക് കോഴ്സുകളിലേക്ക് പ്രവേശനം ലഭിക്കും.