ചെന്നൈ: തമിഴ്നാട്ടിൽ എൻജിനിയറിങ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഇന്നുമുതൽ അപേക്ഷിക്കാം.അണ്ണാ സർവകലാശാലയിലേക്കും അനുബന്ധ കോളേജുകളിലേക്കും ഓൺലൈൻവഴിമാത്രമേ അപേക്ഷ സമർപ്പിക്കാനാവൂവെന്ന് സാങ്കേതികവിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിച്ചു. അപേക്ഷ സമർപ്പിക്കാനുള്ള അവസാനദിവസം ജൂൺ ആറാണ്.www.tneaonline.org എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. റാങ്ക് പട്ടിക ജൂലായ് രണ്ടാംവാരം പ്രസിദ്ധീകരിക്കും.
ജൂലായ് അവസാനത്തോടെ കൗൺസലിങ് ആരംഭിച്ച് സെപ്റ്റംബറോടെ പ്രവേശനനടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് തീരുമാനം. തമിഴ്നാട് പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിക്കുന്നത് വ്യാഴാഴ്ചയാണ്.
Content Highlights: tamil-nadu-engineering-admissions
Published: 07 May 2025, 03:21 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented