
ഈ വര്‍ഷത്തെ നീറ്റ് യു.ജി പരീക്ഷഫലം വലിയ വിവാദങ്ങള്‍ക്കാണ് തുടക്കമിട്ടത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയടക്കം നിരവധി ചോദ്യമുനകള്‍ എന്‍ടിഎയ്ക്ക് എതിരെ ഉയര്‍ന്നു. സുപ്രീം കോടതി വിധി പ്രകാരം കഴിഞ്ഞ ദിവസം സെന്റര്‍ തിരിച്ചുള്ള ഫലം പ്രസിദ്ധീകരിച്ചിരുന്നു. ഗുജറാത്തില്‍ 12ാം ക്ലാസ് തോറ്റ വിദ്യാര്‍ഥിക്ക് നീറ്റ് പരീക്ഷയില്‍ 705 മാര്‍ക്ക് ലഭിച്ചതാണ് പുതിയ വാര്‍ത്ത
സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധ പോസ്റ്റുകളാണ് ഇതിന്റെ സാഹചര്യത്തില്‍ ഉയര്‍ന്നുവരുന്നത്. വിദ്യാര്‍ഥിനിയുടെ 12ാം ക്ലാസ് മാര്‍ക്ക് ലിസ്റ്റും നീറ്റ് യുജി എന്‍ട്രന്‍സ് പരീക്ഷയിലെ സ്കോറും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു
ടൈംസ് ഓഫ് ഇന്ത്യ പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം. അഹമ്മദാബാദില്‍ നിന്നുള്ള പെണ്‍കുട്ടിയാണിത്. എന്‍ട്രന്‍സ് കോച്ചിങ് സെന്ററില്‍ നിന്നായിരുന്നു പഠനം. 12ാം ക്ലാസ് പരീക്ഷയില്‍ ഫിസിക്സിന് 21, കെമിസ്ട്രിക്ക് 39 ബയോളജിക്ക് 59 എന്നീ നിലയിലായിരുന്നു മാര്‍ക്കുകള്‍. ഡോക്ടര്‍മാരായ മാതാപിതാക്കള്‍ കുട്ടിയുടെ പഠനത്തില്‍ നിരാശരായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
Content Highlights: Student from gujarath Failed 12th Board Exams Cracks NEET UG With 705 Score
Published: 22 Jul 2024, 08:45 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented