
പുല്ലൂർ (കാസർകോട്):ഒന്നാം ക്ലാസുകാരനായ കുഞ്ഞനിയൻ പി.പി. ആഷികിനെ കൈപിടിച്ച് സ്കൂളിൽ കൊണ്ടുപോകാൻ കാത്തിരിക്കുന്ന ആദിദേവിന്റെ ഉള്ളം നിറയെ അഭിമാനമാണ്. ആഷികിന് പഠിക്കാനുള്ള മലയാള പാഠാവലിയിൽ ആദിദേവ് വരച്ച ചിത്രങ്ങളും കഥയും ഇടംപിടിച്ചിട്ടുണ്ട്.
ഒന്നാംതരത്തിലെ ‘കേരള പാഠാവലി’യിലാണ് ഇപ്പോൾ ഉദയനഗർ ഹൈസ്കൂളിൽ എട്ടാം തരത്തിൽ പഠിക്കുന്ന ആദിദേവ് എഴുതിയ ‘കിനാവ്’ എന്ന കഥയുള്ളത്. ആ കഥയ്ക്ക് പിന്നിലും ഒരു കഥയുണ്ട്. ആദിദേവ് പുല്ലൂർ ഗവ. യു.പി. സ്കൂളിൽ ഒന്നാം തരത്തിൽ പഠിക്കുന്ന കാലം. അന്ന് മലയാളം അധ്യാപകനായിരുന്ന എം.എം. സുരേന്ദ്രൻ കുട്ടികൾക്ക് ചിത്രവും ഒപ്പം കഥയും എഴുതുന്ന പഠനപ്രവർത്തനം നൽകി. ആദിദേവിന് കിട്ടിയ വിഷയം ‘ആടും കർഷകനും’. ആടിന്റെയും കർഷകന്റെ ചിത്രം വരച്ച് അവൻ എഴുതി.
ഏഴുവർഷങ്ങൾക്കിപ്പുറം പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായുള്ള രചനാസമിതിയിൽ അംഗമാകാൻ സുരേന്ദ്രനും അവസരം ലഭിച്ചു. ആദിദേവിന്റെ കഥ അദ്ദേഹം രചനാസമിതിക്ക് മുൻപാകെ അവതരിപ്പിച്ചു. അങ്ങനെ പുസ്തകത്തിലും ഇടംപിടിച്ചു. ചെങ്കല്ല് ലോഡിങ് തൊഴിലാളി പി.പി. ഉമേശന്റെയും പി. കൗസല്യയുടെയും മകനാണ്. ഏഴാം ക്ലാസിൽ പഠിക്കുന്ന അഷിത സഹോദരിയാണ്.
Content Highlights: story written by 8th standard boy Adidev included in Kerala syllabus
Published: 02 Jun 2024, 10:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented