തുറന്നു നമ്മുടെ പള്ളിക്കൂടം
പറന്നു പാറി നാമവിടെത്തി
ഒന്നാം ബഞ്ചിലിരിക്കാനായി
എന്നും നമ്മുടെ ഉത്സാഹം!
ക്ലാസിൽ വന്ന ടീച്ചർ പറഞ്ഞു
ഒന്നും ഒന്നും രണ്ടാണേ
അതുകേട്ടങ്ങനെ തുള്ളിച്ചാടി
ഒന്നാം ക്ലാസിൽ വന്നവരെല്ലാം
തറയും പറയും എഴുതാനങ്ങനെ
പറയുന്നല്ലോ ക്ലാസ് ടീച്ചർ
സ്‌കൂളിൽച്ചെന്നിനി മിടുക്കരാവാം
പാഠം പലതുപഠിച്ചീടാം!

To advertise here,