'യാത്ര പോകുന്നയാളല്ല, തിരിച്ചുവരുന്നത്' നടൻ മോഹൻലാൽ വർഷങ്ങൾക്ക് മുൻപ് അദ്ദേഹത്തിന്റെ ബ്ലോഗിൽ കുറിച്ച യാത്രാവരിയാണിത്... രാജ്യത്തെ പരമോന്നത ചലച്ചിത്രപുരസ്‌കാരമായ ദാദാസാഹേബ് ഫാൽക്കേ അവാർഡ് അദ്ദേഹം രാഷ്ടപതിയിൽ നിന്ന് വാങ്ങുന്നത് കണ്ടപ്പോൾ, എന്തോ ഈ വരികളാണ് ഓർമവന്നത്. യാത്രകളെ സ്‌നേഹിക്കുന്ന ആ മനുഷ്യന് ഓരോ സിനിമയും ഓരോ യാത്രയായിരുന്നു... ഓരോ സിനിമ കഴിയുമ്പോഴും പുതിയൊരു ലാൽ ആയി അദ്ദേഹം മാറി. ആ മാറ്റങ്ങളാണ് അദ്ദേഹത്തിനെ നേട്ടങ്ങളുടെ നെറുകയിലെത്തിച്ചത്. അന്നത്തെ അദ്ദേഹത്തിന്റെ ബ്ലോഗിലെ വരികൾ തപ്പിയെടുത്തു. അതിങ്ങനെയായിരുന്നു 'ഓരോ യാത്രയും ഓരോ നവീകരണമാണെന്ന് പറയാറുണ്ട്. യാത്രപോയ ആളല്ല ഒരിക്കലും തിരിച്ചു വരുന്നത്, ആവുകയുമരുത്.. പുതിയ എന്തെങ്കിലും ഒരു നന്മ, വിശാലമായ എന്തെങ്കിലും വീക്ഷണം അയാളിൽ ഉണ്ടാകണം. അപ്പോൾ മാത്രമേ യാത്ര അയാളിൽ പ്രവർത്തിക്കുകയുള്ളു...'
യാത്രകൾ മനുഷ്യനെ മാറ്റുന്നു, പുരോഗതിയിലേക്ക് നയിക്കുന്നു. കടൽ കടന്നു വന്ന വ്യാപാരികളും സഞ്ചാരികളും വഴിയാണ് നമ്മൾ ആധുനിക വിദ്യാഭ്യാസവും ശാസ്ത്രപുരോഗതിയുമെല്ലാം പരിചയപ്പെട്ടത്. വിനോദയാത്രയായാലും ബിസിനസ് യാത്രയായാലും ഉന്നത വിദ്യാഭ്യാസത്തിനുള്ള യാത്രയായാലും അറിവുകളുടേയും അവസരങ്ങളുടേയും വലിയ വാതിലുകൾ തുറന്നിടുന്നു.
ഒറ്റ ദിവസം കൊണ്ട് എഴുപതിലേറെ രാജ്യങ്ങളിലേക്ക് കേരളത്തിൽ നിന്ന് 1760 വിനോദസഞ്ചാരികളെ അയച്ച് ഞങ്ങളുടെ സ്ഥാപനമായ സാന്റാമോണിക്ക ടൂർസ് ആൻഡ് ട്രാവൽസ് ഏഷ്യാ ബുക്ക് ഓഫ് റെക്കോഡ്‌സിലും ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്‌സിലും ഈയിടെ ഇടം നേടിയിരുന്നു. അഭിമാനത്തേക്കാളുപരി ഇത്തരം പോക്കുവരവുകൾ ദീർഘകാലംകൊണ്ട് ഓരോരുത്തരുടേയും ജീവിതത്തിലുണ്ടാക്കുന്ന വലിയ കൂുതിച്ചുചാട്ടങ്ങളെപ്പറ്റിയുള്ള ബോധ്യമാണ് ഞങ്ങളെ സന്തോഷിപ്പിച്ചത്.
അന്നേ ദിവസം പുലർച്ചെ 4.30ന് കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള എമിറേറ്റ്‌സ് വിമാനത്തിലെ വിവിധ യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള യാത്രികരിൽ തുടങ്ങി പിറ്റേന്ന് പുലർച്ചെ 2.10ന് ബാങ്കോക്കിലേക്ക് പറന്ന തായ് ലയൺ വിമാനത്തിലെ 89 യാത്രക്കാരെ വരെയാണ് ഈ റെക്കോർഡ് നേട്ടത്തിനായി പരിഗണിച്ചത്.
ഇങ്ങോട്ടുമാത്രം വിനോദസഞ്ചാരികളെ സ്വീകരിക്കുന്നയിടമല്ല ഇപ്പോൾ കേരളം. നമ്മുടെ സമൂഹം വൻതോതിൽ വിദേശയാത്രകൾ നടത്തുന്നവരായിരിക്കുന്നു എന്നാണ് ഇത് കാണിക്കുന്നത്.
നമ്മുടെ വളർച്ചയുടെ ഉരകല്ലായി ഈ യാത്രകളെ കാണാം. ഇതോടൊപ്പം ഒരു കാര്യം കൂടി ഓർത്തുകൊള്ളട്ടെ - ഇതിന് മുൻപ് 2023 ജുലായിൽ 7,236 വിദ്യാർഥികളെ ഒറ്റത്തവണയായി കാനഡയിലെ വിവിധ സർവകലാശാലകളിലേക്കയച്ച റെക്കോഡ് ഞങ്ങളുടെ ഗ്രൂപ്പ് കമ്പനിയായ സാന്റാമോണിക്ക സ്റ്റഡി എബ്രോഡ് നേടിയിരുന്നു. ഇന്ന് വിദേശ വിദ്യാഭ്യാസത്തിലും വിനോദസഞ്ചാതരത്തിലും മുന്നിൽ നിൽക്കുന്ന കേരളം, ഭാവിയിലെ വൻകുതിപ്പുകൾക്ക് കാതോർക്കുകയാണ്.
ടൂർ സംബന്ധമായ സംശയങ്ങൾക്ക് : cmd@santamonicafly.com
(സാന്റമോണിക്ക ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറാണ് ലേഖകൻ)
Content Highlights: denny thomas vattakkunnel about santa monica
Published: 30 Sept 2025, 02:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented