
കോഴിക്കോട്: കോവിഡ് വ്യാപനം കാരണം അപ്രതീക്ഷിതമായി ലഭിച്ച അവധിദിനങ്ങള്‍ കുട്ടികള്‍ സര്‍ഗാത്മകമായി വിനിയോഗിക്കുന്നതിന് സമഗ്ര ശിക്ഷാ കോഴിക്കോടിന്റെ സവിശേഷ പരിപാടി. കാന്‍വാസ് 2020 എന്ന് പേരിട്ടിരിക്കുന്ന പരിപാടി കൊറോണക്കാലത്തെ ക്വാറന്റൈന്‍ ദിനങ്ങള്‍ ജില്ലയിലെ കുട്ടികള്‍ എങ്ങനെ അതിജീവിച്ചു എന്നതിന്റെ ഭാവികാല സാക്ഷ്യമായിരിക്കുമെന്ന് സംഘാടകര്‍ പറയുന്നു.
ബി.ആര്‍.സി.കളിലും തുടര്‍ന്ന് ജില്ലാതലത്തിലും പരിപാടി സംഘടിപ്പിക്കും. പേടിച്ചും ബോറടിച്ചും ഇരിക്കുന്ന കുട്ടികളെ വായനയിലേക്കും സര്‍ഗാത്മക രചനയിലേക്കും കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ക്യാന്‍വാസ് 2020 ആസൂത്രണം ചെയ്തിരിക്കുന്നത്.
പൊതു നിര്‍ദ്ദേശങ്ങള്‍
- സമഗ്രശിക്ഷാ കോഴിക്കോടിന്റെ ആഭിമുഖ്യത്തി ജില്ലയിലെ 15 ബി ആര്‍സികളിലും കാന്‍വാസ് 2020 സംഘടിപ്പിക്കും.
- മാര്‍ച്ച് 25 മുതല്‍ 31 വരെയുള്ള ഒരാഴ്ചക്കാലത്തെ കുട്ടികളുടെ സര്‍ഗസൃഷ്ടികളാണ് പരിഗണിക്കുക.
- പെയിന്റിംഗ് & പോസ്റ്റര്‍ രചന, ഡയറികുറിപ്പുകള്‍, വായനാക്കുറിപ്പ് എന്നീ മൂന്ന് ഇനങ്ങളിലാണ് കുട്ടികള്‍ സര്‍ഗസൃഷ്ടി നിര്‍വഹിക്കേണ്ടത്.
- പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലും മത്സരവും പ്രദര്‍ശനവും ഉണ്ടായിരിക്കും.
- മൂന്ന് മത്സര ഇനങ്ങള്‍ക്കും മൂന്നുവിഭാഗങ്ങളിലും ആദ്യ മൂന്നു സ്ഥാനങ്ങള്‍ക്ക് ബി.ആര്‍.സി തലത്തില്‍ സമ്മാനങ്ങള്‍ നല്‍കുന്നതാണ്
- ബി.ആര്‍.സികളില്‍നിന്നും തിരഞ്ഞെടുക്കുന്ന മികച്ച രചനകളുടെ പ്രദര്‍ശനവും പ്രകാശനവും കോവിഡ് നിയന്ത്രണ കാലത്തിനു ശേഷം കോഴിക്കോട് വെച്ച് വിപുലമായി സംഘടിപ്പിക്കും. ഓരോ വിഭാഗത്തിലും മികച്ച മൂന്ന് സൃഷ്ടികള്‍ക്ക് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നതാണ്.
- കോവിഡ് 19 രോഗവും രോഗഭീതിയും, പ്രതിരോധ മാര്‍ഗങ്ങള്‍, തടയാനുള്ള ആശയങ്ങള്‍, പരിസ്ഥിതി വെല്ലുവിളികളും പുതുകാല സാംക്രമികരോഗങ്ങളും, സഹജീവി സ്‌നേഹവും കരുതലും, കൊറോണാനന്തര പുതുലോകം തുടങ്ങിയ മേഖലകളിലുള്ള കുട്ടികളുടെ ചിന്തയും ആശയങ്ങളുമായിരിക്കണം പെയിന്റിംഗ് & പോസ്റ്റര്‍, ഡയറിക്കുറിപ്പുകള്‍ എന്നിവയുടെ പ്രമേയം.
- ഒരു കുട്ടിക്ക് ഒന്നോ അതില്‍ കൂടുതലോ ഇനങ്ങളില്‍ സൃഷ്ടികള്‍ മത്സരത്തിനയക്കാം.
- കുട്ടികളുടെ സര്‍ഗസൃഷ്ടികള്‍ ഫോട്ടോയെടുത്ത് ഏപ്രില്‍ 1-നകം ബി.ആര്‍.സി. ചുമതലയുള്ള വ്യക്തികള്‍ക്ക് വാട്‌സ്ആപ്പില്‍ അയച്ചു നല്‍കണം. ഒറിജിനല്‍ സൃഷ്ടികള്‍ പ്രദര്‍ശനത്തിനായി കുട്ടികള്‍ തന്നെ സൂക്ഷിക്കുകയും വേണം.
പെയിന്റിംഗ് & പോസ്റ്റര്‍ രചന
- ഈ ഇനത്തില്‍ പങ്കെടുക്കുന്നകുട്ടികള്‍ ഒരു പെയിന്റിഗും ഒരു പോസ്റ്ററും തയ്യാറാക്കണം.
- രണ്ടിനും A3 (42 cm x 30 cm) വലുപ്പമുണ്ടായിരിക്കണം
- ചാര്‍ട്ട് പേപ്പര്‍, ഡ്രോയിംഗ് ഷീറ്റ് എന്നിങ്ങനെ ഏതുമാവാം.
- പെയിന്റിംഗിന് വാട്ടര്‍/ ഓയില്‍/ അക്രിലിക് കളര്‍, ക്രയോണ്‍ ഏതും ഉപയോഗിക്കാം.
- പോസ്റ്ററില്‍ ആശയസംവാദം സാധ്യമാകുന്ന മികച്ച വാക്യങ്ങളുണ്ടാകണം.
- മുകളില്‍ പറഞ്ഞ വിഷയത്തിലെ അനുഭവങ്ങള്‍ക്കും ചിന്തകള്‍ക്കുമാവണം പ്രാമുഖ്യം
- ഇവയുടെ ഫോട്ടോ എടുത്ത് ബിആര്‍സി ചുമതലയുള്ള വ്യക്തിക്ക് വാട്‌സ്ആപ്പില്‍ അയക്കുന്നതോടൊപ്പം പ്രദര്‍ശനത്തിനായി ഒറിജിനല്‍ സൂക്ഷിച്ചുവെക്കുകയും വേണം.
ഡയറിക്കുറിപ്പുകള്‍
- മാര്‍ച്ച് 25 നും 31 നും ഇടയ്ക്കുള്ള ഏതെങ്കിലും അഞ്ച് ദിവസങ്ങളിലെ കുട്ടിയുടെ ഡയറിക്കുറിപ്പുകളാണ് അയക്കേണ്ടത്.
- മുകളില്‍ പറഞ്ഞ വിഷയത്തിലെ അനുഭവങ്ങള്‍ക്കും ചിന്തകള്‍ക്കുമാവണം കുറിപ്പുകളിലെ പ്രാമുഖ്യം.
വായനാക്കുറിപ്പ്
- കൊറോണക്കാലത്ത് വായിച്ച ഏറ്റവും ഹൃദ്യമായ ഒരു പുസ്തകത്തിന്റെ വായനാനുഭവം സര്‍ഗാത്മകമായി ആവിഷ്‌കരിക്കലാണ് വായനാകുറിപ്പ് മത്സരം.
- 4 മുതല്‍ 10 വരെ പേജുകളാവാം.
Content Highlights: Samagra Shiksha Organises Creative Competition for School Student
Published: 25 Mar 2020, 05:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented