കോഴിക്കോട്: റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി മാതൃഭൂമി സംഘടിപ്പിച്ച റോഡ് സുരക്ഷ സെമിനാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി. കെ.പി.കേശവമേനോന് ഹാളിൽ നടന്ന സെമിനാറിൽ റോഡിലൂടെ സഞ്ചരിക്കുമ്പോളും വാഹനങ്ങൾ ഓടിക്കുമ്പോഴും പാലിക്കേണ്ട നിയമങ്ങളെക്കുറിച്ചാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ സംസാരിച്ചത്.   
ജീവകാരുണ്യ പ്രവർത്തകനും പ്രമുഖ പ്രവാസി വ്യവസായിയുമായ ശ്രീകുമാർ കോറമത്ത് സെമിനാർ ഉദ്ഘാടനം ചെയ്തു.
റോഡപകടങ്ങള് വർധിക്കുന്ന സാഹചര്യത്തില് 'സുരക്ഷിതമായിരിക്കൂ,സ്മാർട്ടായിരിക്കൂ' എന്ന സന്ദേശവുമായാണ് സെമിനാർ നടത്തിയത്. മാതൃഭൂമി അസിസ്റ്റന്റ് ജനറൽ മാനേജർ സി. മണികണ്ഠൻ അധ്യക്ഷനായി.
ഫറോക്ക് ജോയന്റ് ആർടിഒ സി.പി. സക്കറിയ, കോഴിക്കോട് എന്‌ഫോഴ്‌സ്‌മെന്റ് എ.എം.വി.ഐ പി.ഷൈജൻ, എസ്പിസി പ്രൊജക്ട് അസിസ്റ്റന്റ് ഡിസ്ട്രിക്ട് നോഡൽ ഓഫീസർ ഷിബു മൂടാടി എന്നിവർ റോഡ് സുരക്ഷയെ സംബന്ധിച്ച് വിദ്യാർത്ഥികളുമായി സംവദിച്ചു.
മാതൃഭൂമി ന്യൂസ് എഡിറ്റർ കെ.ജി.ഗിരീഷ് കുമാർ,സർക്കുലേഷൻ ഡെപ്യൂട്ടി ചീഫ് മാനേജർ എൻ.എ.ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.

To advertise here,