സംസ്ഥാന പട്ടികവര്‍ഗ വികസന വകുപ്പ് ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് 'പ്രഗതി' എന്ന പേരില്‍ തൊഴില്‍ നൈപുണ്യ പരിശീലന പരിപാടി ആരംഭിക്കുന്നു. ഈ വാര്‍ഷിക റസിഡന്‍ഷ്യല്‍ ഡിപ്‌ളോമ കോഴ്‌സുകളില്‍ ബ്ലോക്ക്‌ചെയിന്‍, സൈബര്‍ സെക്യൂരിറ്റി, പിസിബി ഡിസൈന്‍ തുടങ്ങിയ നൂതന മേഖലകളില്‍ പരിശീലനം ലഭിക്കും.
100 % പ്ലേസ്‌മെന്റും ഇന്റേണ്‍ഷിപ്പും ഉറപ്പാക്കുന്ന ഈ റസിഡന്‍ഷ്യന്‍ കോഴ്‌സുകളിലേക്ക് തിരഞ്ഞെടുക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സ് ഫീസ്, താമസം, ഭക്ഷണം എന്നിവ തികച്ചും സൗജന്യമാണ്. ഈ സ്‌കില്‍ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുളള അടിസ്ഥാന യോഗ്യത ബിരുദമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2025 ഒക്ടോബര്‍ 31.
ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് നേരത്തേ പട്ടികജാതി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ കോഴ്‌സുകളില്‍ പങ്കെടുത്ത ഭൂരിപക്ഷം വിദ്യാര്‍ത്ഥികള്‍ക്കും തൊഴില്‍ ലഭ്യമായിട്ടുണ്ട്.
CrossCipher Technologies, QRC Assurance and Solutions, TCS, EY തുടങ്ങിയ സ്ഥാപനങ്ങളുമായി ചേര്‍ന്ന് സംഘടിപ്പിച്ച പ്ലേസ്‌മെന്റ് ഡ്രൈവുകളിലൂടെ പല വിദ്യാര്‍ത്ഥികളും ജോലി നേടിയിരുന്നു.
നെസ്റ്റ് ഡിജിറ്റല്‍, എക്‌സ്‌പെഡിഷന്‍സ്, സിംപ്ലിഫൈ, ഇന്നൊവേഷന്‍ ഇന്‍ക്യുബേറ്റര്‍, സ്‌പെരികോണ്‍, സോള്‍വേഴ്‌സ് തുടങ്ങിയ സ്ഥാപനങ്ങളിലും ആദ്യ ബാച്ചിലെ ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ ലഭ്യമായി.
ഈ കോഴ്‌സുകളില്‍ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികളുടെ തൊഴില്‍യോഗ്യത വര്‍ധിപ്പിക്കുന്നതിനായി നിരവധി പ്രീ-പ്ലേസ്‌മെന്റ് പരിശീലനങ്ങള്‍, സോഫ്റ്റ് സ്‌കില്‍ ട്രെയിനിംഗ്, വ്യവസായ സംവാദങ്ങള്‍ എന്നിവയും പഠനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ക്ക് GKS Infotech, Envestnet, Senscript, Beagle Security, Kerala State IT Mission തുടങ്ങിയ സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പുകള്‍ ചെയ്യാനുളള സൗകര്യങ്ങളും ലഭ്യമായിരുന്നു. പ്രഗതി കോഴ്‌സുകളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കായി duk.ac.in/ Skills സന്ദര്‍ശിക്കുക.
Content Highlights: Kerala Tribal Development Dept & Digital University launch `Pragathi` skill training. Free residential diploma in Blockchain, Cyber Security, PCB Design for tribal students. 100% placement assured.
Published: 10 Oct 2025, 08:26 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented