സംസ്ഥാന പട്ടികവർഗ വികസന വകുപ്പ് ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് കേരളയുമായി സഹകരിച്ച് പ്രഗതി എന്ന പേരിൽ പുതിയ തൊഴിൽ നൈപുണ്യ പരിശീലന പരിപാടി ആരംഭിക്കുന്നു. ഈ വാർഷിക റസിഡൻഷ്യൽ ഡിപ്ലോമ കോഴ്സുകളിൽ ബ്ലോക്ക്ചെയിൻ, സൈബർ സെക്യൂരിറ്റി , പിസിബി ഡിസൈൻ തുടങ്ങിയ നൂതന മേഖലകളിൽ പരിശീലനം ലഭിക്കും.
100 % പ്ലേസ്മെൻ്റും അസ്സിസ്റ്റൻസും ഇൻ്റേൺഷിപ്പും ഉറപ്പാക്കുന്ന ഈ റസിഡൻഷ്യൻ കോഴ്സുകളിലേക്ക് തിരഞ്ഞെടുക്കുന്ന പട്ടികവർഗ വിദ്യാർത്ഥികൾക്ക് കോഴ്സ് ഫീസ്, താമസം, ഭക്ഷണം എന്നിവ തികച്ചും സൗജന്യമാണ്. മേൽ പറഞ്ഞ നൈപുണ്യ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാൻ ഗ്രാജുവേഷൻ യോഗ്യത ആവശ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി March 31 2026 .
കൂടുതൽ വിവരങ്ങൾക്കായി https://duk.ac.in/skills/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Content Highlights: Master Blockchain & Cyber Security: Apply for Pragathi Program
Published: 12 Mar 2026, 08:00 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented