ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് (ഐസിഎആർ) സ്ഥാപനമായ കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് (ഐഐഎസ്ആർ, മേരിക്കുന്ന് പോസ്റ്റ്, കോഴിക്കോട് -673012), കാലിക്കറ്റ് സർവകലാശാലയുടെ പിഎച്ച്ഡി ബിരുദത്തിലേക്ക് നയിക്കുന്ന വിവിധ മേഖലകളിലെ ഗവേഷണങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു.
ഗവേഷണ വിഷയങ്ങളും ഒഴിവുകളും: ബോട്ടണി, ബയോടെക്‌നോളജി, ബയോകെമിസ്ട്രി, കെമിസ്ട്രി വിഭാഗങ്ങളിലാണ് ഒഴിവുകൾ.
യോഗ്യത: ബോട്ടണി/ ബയോടെക്‌നോളജി/ബയോകെമിസ്ട്രി/കെമിസ്ട്രി മാസ്റ്റേഴ്‌സ് ബിരുദം വേണം. സിഎസ്‌ഐആർ, യുജിസി, ഡിബിടി തുടങ്ങിയവയിൽ ഒന്നിന്റെ ഗവേഷണത്തിനുള്ള സാധുവായ ദേശീയതല ഫെലോഷിപ്പോ (ജെആർഎഫ്), കെഎസ്‌സിഎസ്ടിഇ പോലെയുള്ള ഏജൻസികളുടെ ഗവേഷണത്തിനുള്ള തത്തുല്യ ഫെലോഷിപ്പോ ഉണ്ടായിരിക്കണം. ഫെലോഷിപ്പ് ഏതായാലും എല്ലാ അപേക്ഷകർക്കും സാധുവായ യുജിസി നെറ്റ് സ്കോർ വേണം. ഉയർന്ന പ്രായപരിധി, പുരുഷന്മാർക്ക് 35 വയസ്സും വനിതകൾക്ക് 40 വയസ്സുമായിരിക്കും.
വനിതകൾ, പട്ടിക/ഒബിസി/ഭിന്നശേഷി വിഭാഗക്കാർക്ക് കേന്ദ്രസർക്കാർ വ്യവസ്ഥകൾപ്രകാരമുള്ള ഇളവുകൾ പ്രായപരിധിയിൽ ലഭിക്കും. അപേക്ഷ www.spices.res.in വഴി ഓഗസ്റ്റ് 30 വരെ നൽകാം .
Content Highlights: PhD Research Opportunities in Spices: ICAR-IISR
Published: 26 Aug 2025, 07:34 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented