കൊച്ചി: കളമശ്ശേരി നുവാല്‍സില്‍ പതിനേഴാമത് ബിരുദദാന ചടങ്ങ് ശനിയാഴ്ച നടന്നു. ബി.എ എല്‍.എല്‍.ബി, എല്‍.എല്‍.എം, പിഎച്ച്.ഡി എന്നീ വിഭാഗങ്ങളിലായി ആകെ 125 പേര്‍ക്കാണ് ബിരുദ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തത്. മുഖ്യാതിഥി സുപീം കോടതി ജഡ്ജിയും നുവാല്‍സ് വിസിറ്ററുമായ ജസ്റ്റിസ് ശുധാന്‍ശു ധൂലിയ ബിരുദദാന പ്രസംഗം നടത്തുകയും മികച്ച വിദ്യാർഥികൾക്ക് മെഡലുകൾ സമ്മാനിക്കുകയും ചെയ്തു. നുവാല്‍സ് ചാന്‍സലറും കേരള ഹൈക്കോടതി ചീഫ് ജസ്‌റിസുമായ ജസ്റ്റിസ് എ.ജെ ദേശായി ബിരുദ വിതരണം നിര്‍വഹിച്ചു. 70 വിദ്യാര്‍ഥികള്‍ ബി.എ എല്‍.എല്‍.ബി യും 53 പേര്‍ എല്‍.എല്‍.എമ്മും രണ്ടു പേര്‍ പി.എച്ച്ഡി യും നേടി.

To advertise here,

വൈസ് ചാന്‍സലര്‍ ജസ്റ്റിസ് എസ് സിരി ജഗന്‍ സ്വാഗതം ചെയ്യുകയും റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. ഹൈബി ഈഡന്‍ എം പി, ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനില്‍ .കെ.നരേന്ദ്രന്‍, അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണ കുറുപ്പ്, സ്റ്റേറ്റ് അറ്റോര്‍ണി എന്‍ മനോജ് കുമാര്‍ എന്നിവരും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍, ജനറല്‍ കൌണ്‍സില്‍, അക്കാഡമിക് കൗണ്‍സില്‍ അംഗങ്ങളും രജിസ്ട്രാര്‍ ഡോ.ലിന അക്ക മാത്യുവും പങ്കെടുത്തു. ചടങ്ങില്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡുകളും വിതരണം ചെയ്തു.