
ഐ.സി.എൽ. ഗൂപ്പ് വിദ്യാഭ്യാസ മേഖലയിലേക്കു ചുവടുവെക്കുന്നു. ദേശീയ- അന്തർദേശീയ നിലവാരത്തിലുള്ള വിദ്യാഭ്യാസവും മത്സരപരീക്ഷാ പരിശീലനവും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഐ.സി.എൽ. അക്കാദമി തൃശ്ശൂരിൽ പ്രവർത്തനമാരംഭിച്ചു. പ്രവേശനപരീക്ഷാ പരിശീലനം, ദേശീയ ഒളിമ്പ്യാഡുകൾ, അന്തർദേശീയ സർവകലാശാല പ്രവേശന പരീക്ഷകൾ, വിപുലമായ സ്കോളർഷിപ്പ് പദ്ധതികൾ, കരിയർ ഗൈഡൻസ്, ടീച്ചർ ട്രെയ്നിങ് എന്നിവ ഒരു കുടക്കീഴിൽ അണിനിരത്തുന്ന സമഗ വിദ്യാഭ്യാസ സംരംഭമായാണ് ഐ.സി.എൽ. അക്കാദമി വിഭാവനം ചെയ്തിരിക്കുന്നത്. ഘട്ടംഘട്ടമായി അക്കാദമി രാജ്യവ്യാപകമാക്കാനാണ് പദ്ധതി.
ദേശീയ- അന്തർദേശീയ മത്സര പരീക്ഷകൾക്ക് സമഗ പരിശീലനം NEET, JEE Main, JEE Advanced, KEAM, CUET തുടങ്ങിയ ദേശീയ- സംസ്ഥാനതല പ്രവേശന പരീക്ഷകൾക്കൊപ്പം വിദേശ സർവ്വകലാശാലയിലേക്കുള്ള പ്രവേശനത്തിന് വഴിെയാരുക്കുന്ന SAT, ACT തുടങ്ങിയ അന്തർദേശീയ പരീക്ഷകൾക്കും അക്കാദമി പരിശീലനം നൽകും. ഇതിനുപുറമെ, ലോകമേമ്പാടുമുള്ള വിദ്യാർഥികൾക്കായി പ്രമുഖ അന്താരാഷ്ട സർവകലാശാലകളുമായി സഹകരിച്ചുള്ള യൂണിവേഴ്സിറ്റി പഠനപ്രോഗ്രാമുകളും ബിരുദ പാതകളും (Degree Pathways) ഐ.സി.എൽ. അക്കാദമി ലഭ്യമാക്കും. ഇതിനായി ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ കേന്ദ്രങ്ങളിൽനിന്നും യു.എ.ഇ., സൗദി അറേബ്യ, ഖത്തർ എന്നിവിടങ്ങളിൽ നിന്നുമുള്ള പരിചയസമ്പന്നരായ അധ്യാപകരുടെയും വിഷയവിദഗ്ദ്ധരുടെയും സേവനം കേരളത്തിൽ ലഭ്യമാക്കും.
പ്രത്യേക ഒളിമ്പ്യാഡുകളും ഫൌണ്ടേഷൻ പ്രോഗ്രാമുകളും വിദ്യാർഥികളിൽ ശാസ്ത്രീയചിന്തയും ഗണിതേശഷിയും വിശകലന മികവും വളർത്തുന്നതിനായി 'ICL Dreamthem Olympiad' പരീക്ഷകളും പരിശീലന പരിപാടികളും സംഘടിപ്പിക്കും. IOQM, NSEJS ഉൾപ്പെടെയുള്ള ദേശീയതല ഒളിമ്പ്യാഡുകൾക്കും ചെറുപ്രായംമുതൽ കുട്ടികളെ സജ്ജരാക്കുന്ന ഫൗണ്ടേഷൻ കോഴ്സുകൾക്കും അക്കാദമി മുൻഗണന നൽകുന്നു.
വിപുലമായ സ്കോളർഷിപ്പുകളും അധ്യാപക ശാക്തീകരണവും സാമ്പത്തിക പ്രതിസന്ധികൾ മികച്ച വിദ്യാഭ്യാസത്തിന് തടസ്സമാകരുതെന്ന ലക്ഷ്യത്തോടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കഴിവുറ്റ വിദ്യാർഥികൾക്കായി വിപുലമായ സ്കോളർഷിപ്പ് പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. കൂടാതെ, അധ്യാകരുടെ പ്രഫഷണൽ മികവ് ഉയർത്തുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തിയുള്ള 'Teacher Training & Empowerment Programmes' സ്കൂളുകൾക്കായി ലഭ്യമാക്കും. പ്രമുഖ വിദ്യാഭ്യാസ സ്ഥാപന ശൃംഖലയായ PSK എഡ്യുവെഞ്ചേഴ്സിനെ (PSK Eduventures) ഐ.സി.എൽ. ഗ്രൂപ്പ് പൂർണ്ണമായി ഏറ്റെടുത്തതിനെത്തുടർന്ന്, കേരളത്തിലെ പ്രമുഖ എൻട്രൻസ് പരിശീലകനും വിദ്യാഭ്യാസ വിചക്ഷണനുമായ PSK സുരേഷ് കുമാറിന്റെ അക്കാദമിക നേതൃത്വത്തിലാണ് ICL അക്കാദമിയുടെ പാഠ്യപദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്.
ഫ്ലാഗ്ഷിപ്പ് കമ്പനിയായ ICL ഫിൻകോർപിന് 13 സംസ്ഥാനങ്ങളിലായി 300-ലധികം ശാഖകളും 35 ലക്ഷത്തിലധികം സന്തുഷ്ടരായ ഉപേഭാക്താക്കളുമുണ്ട്. ഫിനാൻസ്, ട്രാവൽ & ടൂറിസം, ഹെൽത്ത് കെയർ, ഫാഷൻ, എന്റർടെയിൻമെന്റ്, റിയൽ എസ്റ്റേറ്റ് തുടങ്ങി നിരവധി മേഖലകളിൽ മുൻപന്തിയിൽ നിൽക്കുന്ന ICL ഗൂപ്പിന് കീഴിൽ ICL Fincorp Ltd., ICL Tours & Travels, ICL Medilab, Tuline Designer Boutique, Kichappus Entertainments എന്നീ സ്ഥാപനങ്ങൾ വിജയകരമായി പ്രവർത്തിച്ചുവരുന്നു.
തങ്ങളുടെ ബിസിനസ്സ് ശൃംഖല കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി, വ്യോമയാന-വിവരസാങ്കേതിക (IT) മേഖലകളിലേക്കു ചുവടുവച്ചുകൊണ്ട് ICL ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് (ICL Aviation Pvt. Ltd.), ICL ഐ.ടി. ഇന്നോവേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് (ICL IT Innovations Pvt. Ltd.) എന്നീ പുതിയ സംരംഭങ്ങൾ ഉടൻ ആരംഭിക്കാനും ICL ഗ്രൂപ്പ് പദ്ധതിയിടുന്നു. ദേശീയതലത്തിലേക്ക് വളരാൻ ICL അക്കാദമി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ICL ഗ്രൂപ്പ് ചെയർമാനും & മാനേജിങ് ഡയറക്ടറുമായ അഡ്വ. കെ ജി അനിൽകുമാർ പദ്ധതിയെക്കുറിച്ച് വ്യക്തമാക്കുന്നു: "ദശലക്ഷക്കണക്കിന് ജനങ്ങളുടെ വിശ്വാസം ആർജ്ജിച്ച ICL ഗ്രൂപ്പിന്റെ സാമൂഹിക പ്രതിബദ്ധതയിലൂന്നിയ പുതിയൊരു ചുവടുെവപ്പാണ് ICL അക്കാദമി. നമ്മുടെ നാട്ടിലെ മിടുക്കരായ വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരമുള്ള എൻട്രൻസ് േകാച്ചിങ്ങും വിദ്യാഭ്യാസവും ലഭിക്കാൻ മറ്റ് സംസ്ഥാനങ്ങെള ആശ്രയിക്കേണ്ടി വരുന്നു എന്നത് ഒരു വലിയ കുറവായി ഞങ്ങൾ കണ്ടു. സമീപഭാവിയിൽത്തന്നെ ഇന്ത്യയിലുടനീളം പ്രമുഖ ഇന്റർനാഷണൽ സ്കൂളുകൾ ആരംഭിക്കാൻ ICL അക്കാദമി പദ്ധതിയിടുന്നു. സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിൽ നിന്ന് തുടക്കം കുറിക്കുന്ന ICL അക്കാദമിയുടെ േസവനങ്ങൾ ഉടനടി േകരളത്തിലുടനീളം വ്യാപിപ്പിക്കും.
Content Highlights: ICL Group enters the education sector by launching ICL Academy in Thrissur
Published: 24 Oct 2026, 03:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented