
ഡിജിറ്റൽ യുഗത്തിൽ കുറ്റകൃത്യങ്ങളുടെ സ്വഭാവം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. സൈബർ സുരക്ഷ, ഡിജിറ്റൽ തെളിവുകളുടെ ശേഖരണം, അന്വേഷണം എന്നിവയുമായി ബന്ധപ്പെട്ട നിയമനിർമാണങ്ങൾക്കും വിദഗ്ധർക്കും ഇന്ന് ആഗോളതലത്തിൽ ഒട്ടേറെ അവസരങ്ങളുണ്ട്. ഈ മേഖലയിൽ അന്താരാഷ്ട്രതലത്തിൽ മികവു പുലർത്താൻ സഹായിക്കുന്ന ഒരുവർഷത്തെ എൽഎൽ.എം. ഇൻ സൈബർ ക്രൈം ലോ ആൻഡ് ഡിജിറ്റൽ ഫൊറൻസിക് ഡ്യുവൽ ഡിഗ്രി പ്രോഗ്രാമിലേക്ക്, കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഫോറൻസിക് സയൻസസ് യൂണിവേഴ്സിറ്റി (ഗാന്ധിനഗർ, ഗുജറാത്ത്) അപേക്ഷ ക്ഷണിച്ചു.
ഉസ്ബെക്കിസ്ഥാനിലെ താഷ്കെന്റ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ലോയു (ടി.എസ്.യു.എൽ.)മായി ചേർന്നാണ് പ്രോഗ്രാം നടത്തുന്നത്.
ഉസ്ബെക്കിസ്ഥാനിലെ മുൻനിര നിയമ പഠന-ഗവേഷണ കേന്ദ്രമാണ് ടി.എസ്.യു.എൽ. നിയമപഠനം, ഫൊറൻസിക് സയൻസ്, ഡിജിറ്റൽ സാങ്കേതികവിദ്യ എന്നിവ കോർത്തിണക്കുന്ന പ്രോഗ്രാം അന്താരാഷ്ട്ര പഠനാനുഭവവും പ്രായോഗിക പരിശീലനവും വാഗ്ദാനംചെയ്യുന്നു.
പ്രോഗ്രാം
അന്താരാഷ്ട്രനിലവാരമുള്ള സർവകലാശാലകളിൽ നിന്നായി ഒരേസമയം രണ്ട് മാസ്റ്റേഴ്സ് ബിരുദങ്ങൾ സ്വന്തമാക്കാം. ഒരു വർഷം (രണ്ട് സെമസ്റ്ററുകൾ) ദൈർഘ്യമുള്ള ഫുൾടൈം റഗുലർ പ്രോഗ്രാമിൽ ആകെ 60 ക്രെഡിറ്റുകളാണുള്ളത്. ആദ്യ സെമസ്റ്റർ എൻ.എഫ്.എസ്.യുവിലും രണ്ടാം സെമസ്റ്റർ ടി.എസ്.യു.എലിലുമാണ്. പഠനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് എൻ.എഫ്.എസ്.യു.വിൽ നിന്ന് സൈബർ ക്രൈം ലോ ആൻഡ് ഡിജിറ്റൽ ഫൊ റൻസിക്കിൽ എൽഎൽ.എം. ബിരുദവും ടി.എസ്.യു.എല്ലിൽനിന്ന് സൈബർ ലോയിൽ മാസ്റ്റേഴ്സ് ബിരുദവും ലഭിക്കും. സൈബർ കുറ്റകൃത്യങ്ങളുടെ അന്വേഷണം, ഡിജിറ്റൽ തെളിവുകളുടെ ശേഖരണവും പരിശോധനയും, തെളിവുനിയമം, സൈബർ സുരക്ഷാ നയ രൂപവത്‌കരണം, അന്താരാഷ്ട്ര നിയമസംവിധാനങ്ങൾ തുടങ്ങിയ മേഖലകളിലെ പ്രായോഗിക അറിവും വിദഗ്ധ പരിശീലനവും ഉറപ്പാക്കുന്ന രീതിയിലാണ് ഇതിന്റെ പാഠ്യപദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
യോഗ്യത
അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽനിന്നോ ലഭിച്ച നിയമബിരുദമോ അതിനുമുകളിലുള്ള യോഗ്യതയോ (എൽഎൽ.ബി. അല്ലെങ്കിൽ എൽഎൽ.എം.) ഉള്ളവർക്ക് അപേക്ഷിക്കാം.
ക്ലാസുകളും പഠനപ്രവർത്തനങ്ങളും ഇംഗ്ലീഷ് മാധ്യമത്തിലായതിനാൽ ഇംഗ്ലീഷ് ഭാഷാ നൈപുണ്യം നിർബന്ധമാണ്. അക്കാദമിക യോഗ്യതകളുടെ പരിശോധനയ്ക്കും ഓൺലൈൻ അഭിമുഖത്തിനും ശേഷമായിരിക്കും പ്രവേശനം. കോഴ്സ് ഫീസ് ഒരു സെമസ്റ്ററിന് 1,725 യു.എസ്. ഡോളറാണ് (ഏകദേശം 1,65,082 രൂപ). അപേക്ഷ forms.gle/s5whEQNBysqsMHyd7 എന്ന ഗൂഗിൾ ഫോം ലിങ്ക് വഴി ഓഗസ്റ്റ് 30-നകം അപേക്ഷിക്കാം. വിവരങ്ങൾക്ക്: nfsu.ac.in/news
Content Highlights: National Forensic Sciences University (NFSU), Gandhinagar, in collaboration with Tashkent State University of Law (TSUL), Uzbekistan, has invited applications for a one-year dual-degree LLM program in Cyber Crime Law and Digital Forensics.
Published: 28 Aug 2026, 10:40 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented