ന്യൂഡൽഹി: നീറ്റ് യു.ജി. പരീക്ഷാ ഫലത്തിൽ ക്രമക്കേടുകൾ ആരോപിച്ച് വിദ്യാർഥി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ഔദ്യോഗിക പോർട്ടലിൽ 24 മണിക്കൂറിനുള്ളിൽ തന്റെ സ്കോർ മൂന്ന് തവണ മാറിയതായി വിദ്യാർഥി ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. കേസ് വെള്ളിയാഴ്ച കോടതി പരിഗണിക്കും.
ഹർജി പ്രകാരം, എൻ.ടി.എ പോർട്ടലിൽ ആദ്യം കാണിച്ച 650 മാർക്ക് പിന്നീട് 500 ആയും തുടർന്ന് 135 മാർക്കായും താഴുകയായിരുന്നു. പോർട്ടലിൽ കാണിച്ചിരിക്കുന്ന ഒ.എം.ആർ ഉത്തരം താൻ പരീക്ഷാ ഹാളിൽ പൂരിപ്പിച്ചതല്ലെന്നും ആരോപിക്കുന്നു.
ജൂൺ 21-ന് നടന്ന നീറ്റ് പുനഃപരീക്ഷയിലാണ് വിദ്യാർഥി പങ്കെടുത്തത്. എൻ.ടി.എയുടെ ഉത്തരസൂചികയുമായി ഒത്തുനോക്കിയപ്പോൾ ഏകദേശം 620 മാർക്ക് ലഭിക്കുമെന്നായിരുന്നു വിദ്യാർത്ഥിയുടെ പ്രതീക്ഷ. എന്നാൽ ജൂലൈ 16-ന് ഫലം വന്നപ്പോൾ പോർട്ടലിൽ ആദ്യം 650 മാർക്ക് കാണിച്ചു.
ലോഗ് ഔട്ട് ചെയ്ത് വീണ്ടും ലോഗിൻ ചെയ്തപ്പോൾ സ്കോർ 500 ആയി കുറഞ്ഞു. തൊട്ടടുത്ത ദിവസം നോക്കിയപ്പോൾ മാർക്ക് വീണ്ടും താഴ്ന്ന് 135 ആയി മാറിയതായും ഹർജിയിൽ പറയുന്നു.
നിലവിൽ എൻ.ടി.എ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന ഡിജിറ്റൽ ഒ.എം.ആർ ഷീറ്റ് വ്യാജമാണെന്നും അതിനാൽ പരീക്ഷാ ഹാളിൽ താൻ നൽകിയ യഥാർത്ഥ ഒ.എം.ആർ ഷീറ്റും അനുബന്ധ പരീക്ഷാ രേഖകളും കോടതിയിൽ ഹാജരാക്കാനും സംരക്ഷിക്കാനും നിർദ്ദേശം നൽകണമെന്ന് അഡ്വക്കറ്റ് വിനീത് ജിൻഡാൽ മുഖേന സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെടുന്നു.
Content Highlights: A NEET UG candidate has petitioned the Delhi High Court alleging severe score manipulation by the NTA, claiming their portal score inexplicably dropped from 650 to 135 within 24 hours alongside a tampered digital OMR sheet.
Published: 31 Jul 2026, 11:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented