ബാച്ച്‌ലർ ഓഫ് ആർക്കിടെക്ചർ (ബിആർക്ക്) പ്രവേശനത്തിനുള്ള അഭിരുചിപരീക്ഷയായ നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (നാറ്റ) നടത്തുന്ന കാലയളവ് കൗൺസിൽ ഓഫ് ആർക്കിടെക്ചർ ദീർഘിപ്പിച്ചു. ജൂലായ് ഒന്നുമുതൽ ഓഗസ്റ്റ് ഒൻപതുവരെയുള്ള കാലയളവിലെ വെള്ളി, ശനി ദിവസങ്ങളിൽ നാറ്റ ഇനിയും നടത്തും.
ഇതിനെത്തുടർന്ന്, നാറ്റ രജിസ്ട്രേഷൻ സമയപരിധി ഓഗസ്റ്റ് അഞ്ചുവരെ നീട്ടി. www.nata.in വഴി രജിസ്റ്റർചെയ്യാം.
നിലവിൽ നടക്കുന്ന കേന്ദ്രീകൃത പ്രവേശന കൗൺസലിങ് മാറ്റമില്ലാതെ തുടരും. പ്രോഗ്രാമിൽ വിവിധസ്ഥാപനങ്ങളിൽ ഉണ്ടായേക്കാവുന്ന ഒഴിവുകളിലേക്ക് പരിഗണിക്കപ്പെടാൻ അർഹതയുള്ളവർക്ക് അവസരം നൽകാനാണ് പരീക്ഷാ സമയപരിധി/രജിസ്ട്രേഷൻ ദീർഘിപ്പിച്ചത്. ഒരു അക്കാദമിക് വർഷം ഒരാൾക്ക് നാറ്റ മൂന്നുതവണ അഭിമുഖീകരിക്കാം. 2025 നാറ്റ സ്കോറിന് രണ്ടുവർഷത്തെ സാധുതയുണ്ടാകും. യോഗ്യതാ വുവസ്ഥകൾ www.nata.in ലുള്ള ബ്രോഷറിൽ ലഭിക്കും.
Content Highlights: NATA Exam Dates Extended - Register Now!
Published: 27 Jun 2025, 10:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented