ബെംഗളൂരു: വസ്ത്ര നിർമ്മാണ മേഖലയിലും കരകൗശല വിദ്യയിലും ഏർപ്പെട്ടിരിക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഉന്നതപഠനത്തിനായി സാമ്പത്തിക സഹായം നൽകുന്ന മൈൻവിദ്യ (MynVidya) സ്കോളർഷിപ്പിന് അപേക്ഷാം. മിന്ത്രയുടെ സി.എസ്.ആർ വിഭാഗമായ മിന്ത്ര കെയേഴ്സ് ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ബിരുദ പഠനത്തിനായി വർഷത്തിൽ 20,000 രൂപ വീതം മൂന്ന് വർഷത്തേക്ക് സ്കോളർഷിപ്പ് ലഭിക്കും.
അപേക്ഷിക്കാനുള്ള യോഗ്യതകൾ:
- അപേക്ഷകർ വസ്ത്ര നിർമ്മാണ മേഖലയിലോ പരമ്പരാഗത കരകൗശല മേഖലയിലോ ജോലി ചെയ്യുന്നവരുടെ മക്കളായിരിക്കണം.
- പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ കുറഞ്ഞത് 60% മാർക്ക് നേടിയിരിക്കണം.
- അംഗീകൃത സർവകലാശാലകളിൽ ബി.എ, ബി.എസ്.സി, ബി.കോം, ബി.ബി.എ, ബി.സി.എ തുടങ്ങിയ റെഗുലർ ബിരുദ കോഴ്സുകൾക്ക് ചേർന്നവരായിരിക്കണം.
- വരുമാന പരിധി: കുടുംബത്തിന്റെ വാർഷിക വരുമാനം 5 ലക്ഷം രൂപയിൽ താഴെയായിരിക്കണം.
കരകൗശല നൈപുണ്യ വികസന കോഴ്സുകൾ (NSDC):
എൻ.എസ്.ഡി.സി അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് ചേർന്ന 14-നും 30-നും ഇടയിൽ പ്രായമുള്ളവർക്കും അപേക്ഷിക്കാം. ഇവർ NHDP, SAMARTH തുടങ്ങിയ പദ്ധതികൾക്ക് കീഴിൽ പരിശീലനം നേടുന്നവരായിരിക്കണം.
അപേക്ഷിക്കേണ്ട രീതി
അവസാന തീയതി: 2026 മാർച്ച് 10 (കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക പോർട്ടൽ സന്ദർശിക്കുക).
അപേക്ഷാ ലിങ്ക്: www.b4s.in/sen/MVMCSP2
Content Highlights: MynVidya Scholarship: Get ₹60,000 for Your Undergraduate Studies
Published: 09 Mar 2026, 10:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented