കേരളത്തിൽ 2024-25 ലെ എം.എസ്‌സി. നഴ്‌സിങ് പ്രവേശനത്തിനായി നടത്തുന്ന കേന്ദ്രീകൃത അലോട്മെന്റ് പ്രക്രിയയുടെ രണ്ടാംറൗണ്ട് നടപടികൾ www.cee.kerala.gov.in-ൽ ആരംഭിച്ചു.ആദ്യഘട്ടത്തിൽ ഓപ്ഷനുകൾ രജിസ്റ്റർചെയ്തവർക്ക് രണ്ടാംഘട്ട അലോട്മെന്റിൽ പങ്കെടുക്കാൻ താത്‌പര്യമുണ്ടെങ്കിൽ www.cee.kerala.gov.in-ലെ അവരുടെ ഹോം പേജുവഴി ഓൺലൈനായി ഓപ്ഷൻ കൺഫർമേഷൻ നടത്തണം.ആദ്യഘട്ടത്തിൽ അലോട്മെന്റ് ലഭിച്ച, ഇപ്പോഴും ആ സീറ്റ് നിലനിർത്തുന്നവരും ആദ്യഘട്ടത്തിൽ അലോട്മെന്റ് ഒന്നും ലഭിക്കാത്തവരും രണ്ടാംറൗണ്ടിൽ പങ്കെടുക്കാൻ ഓപ്ഷൻ കൺഫർമേഷൻ നിർബന്ധമായും നടത്തണം.
അപേക്ഷാ നമ്പർ, പാസ്‌വേഡ് എന്നിവ www.cee.kerala.gov.in-ൽ പി.ജി. നഴ്‌സിങ് 2024-കാൻഡിഡേറ്റ്‌സ് പോർട്ടൽ വഴി നൽകി ഹോം പേജിലേക്ക് ലോഗിൻ ചെയ്യണം. അവിടെയുള്ള ‘കൺഫേം’ ബട്ടൺ ക്ലിക് ചെയ്യണം. തുടർന്ന് അവശേഷിക്കുന്ന ഹയർ ഓപ്ഷനുകൾ പുനഃക്രമീകരിക്കാൻ അവസരംലഭിക്കും. ഹയർ ഓപ്ഷനുകളിൽ, താത്‌പര്യമില്ലാത്തവ ഒഴിവാക്കാം, അവശേഷിക്കുന്ന ഓപ്ഷനുകളുടെ ക്രമം/മുൻഗണന വേണമെങ്കിൽ മാറ്റാം.
• നിലവിൽ ഈ കോഴ്‌സുകളിൽ പ്രവേശനംനേടിയവർക്ക്, ഇനിയും ഒരു മാറ്റം വേണ്ടെങ്കിൽ അവശേഷിക്കുന്ന ഹയർ ഓപ്ഷനുകൾ (ഉണ്ടെങ്കിൽ), പൂർണമായും റദ്ദാക്കണം.
• ഓപ്ഷൻ കൺഫർമേഷൻ നടത്താത്തവരെ രണ്ടാംഘട്ട അലോട്മെന്റിൽ പരിഗണിക്കില്ല.
• ആദ്യഘട്ടത്തിൽ പ്രവേശനംനേടിയവർ ഓപ്ഷൻ കൺഫർമേഷൻ നടത്താത്തപക്ഷം അവരുടെ നിലവിലുള്ള പ്രവേശനം നിലനിൽക്കും.
• ഓപ്ഷൻ കൺഫർമേഷൻ നടത്തുന്ന, നിലവിൽ അഡ്മിഷനുള്ളവർക്ക് രണ്ടാംഘട്ടത്തിൽ ഒരു മാറ്റംവന്നാൽ, നിലവിലുള്ള സീറ്റ് നഷ്ടമാകും. പുതിയസീറ്റ് അവർ സ്വീകരിക്കണം. സ്വീകരിക്കാത്തപക്ഷം പുതിയസീറ്റും നഷ്ടപ്പെടും. അതിനാൽ അലോടുചെയ്യപ്പെട്ടാൽ സ്വീകരിക്കുമെന്നുറപ്പുള്ള ഓപ്ഷനുകൾമാത്രം രണ്ടാംഘട്ടത്തിലേക്ക് നിലനിർത്താൻ പ്രത്യേകം ശ്രദ്ധിക്കണം.
• ഓപ്ഷൻ കൺഫർമേഷൻ നടത്താനും ഹയർ ഓപ്ഷനുകൾ പുനഃക്രമീകരിക്കാനും ഒക്ടോബർ 16-ന് ഉച്ചയ്ക്ക് 12 വരെ സമയംലഭിക്കും.
രണ്ടാംഘട്ട പ്രൊവിഷണൽ അലോട്മെന്റ് 16-ന് പ്രസിദ്ധീകരിക്കും. രണ്ടാംഘട്ട അന്തിമ അലോട്മെന്റ് 17-നും.
അലോട്മെന്റ് ലഭിക്കുന്നവർ ഹോം പേജിൽനിന്ന് അലോട്മെന്റ് മെമ്മോ ഡൗൺലോഡുചെയ്തെടുത്ത് 18-നും 21-ന് വൈകീട്ട് മൂന്നിനുമിടയ്ക്ക് ബന്ധപ്പെട്ട സ്ഥാപനത്തിൽ റിപ്പോർട്ടുചെയ്ത് അലോട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയ ഫീ കോളേജിൽ അടച്ച് പ്രവേശനംനേടണം.
എം.എസ്‌സി. നഴ്‌സിങ് പ്രോസ്പെക്ടസ് ക്ലോസ് ഏഴ് പ്രകാരമുള്ള യോഗ്യത, പ്രവേശനസമയത്ത് നേടിയിരിക്കണം.
മെറിറ്റ് സീറ്റിൽ പ്രവേശനംനേടുന്ന എസ്.സി./എസ്.ടി./ഒ.ഇ.സി./രജിസ്റ്റർചെയ്ത മത്സ്യത്തൊഴിലാളികളുടെ മക്കൾ, ശ്രീചിത്ര ഹോം, നിർഭയ ഹോം, ഗവൺമെന്റ് ജുവനൈൽ ജസ്റ്റിസ് ഹോം എന്നിവയിലെ അന്തേവാസികൾ എന്നിവർ ഫീസ് അടയ്ക്കേണ്ടതില്ല.
ആദ്യഘട്ടത്തിൽ പ്രവേശനംനേടിയവർക്ക് രണ്ടാംഘട്ടത്തിൽ കോളേജ് മാറ്റം ലഭിക്കുന്നപക്ഷം അവർ ആദ്യകോളേജിൽനിന്ന് ടി.സി.യും മറ്റുരേഖകളും വാങ്ങി സമയപരിധിക്കകം പുതിയകോളേജിൽ ചേരണം.
Content Highlights: MSc nursing second round option confirmation
Published: 12 Oct 2024, 09:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented