
കൊച്ചി: സി.ഐ.ഐ. സ്‌കൂള്‍ ഓഫ് ലോജിസ്റ്റിക്സ് അമിറ്റി യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് തങ്ങളുടെ എം.ബി.എ. അഡ്മിഷന്‍ കൗണ്‍സലിംഗ് ജൂണ്‍ 21-ന് കൊച്ചിയില്‍ സംഘടിപ്പിക്കും. മരടിലെ കുണ്ടന്നൂര്‍-പേട്ട റോഡിലുള്ള അബാദ് ന്യൂക്ലിയസ് മാളിന്റെ പത്താം നിലയിലുള്ള സി.ഐ.ഐ. സ്റ്റേറ്റ് ഓഫീസിലാണ് എം.ബി.എ. അഡ്മിഷന്‍ കൗണ്‍സലിംഗ് നടക്കുക. ജൂണ്‍ 21-ന് രാവിലെ ഒന്‍പത് മണിക്കാണ് പരിപാടി ആരംഭിക്കുന്നത്.
ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് എം.ബി.എ. കോഴ്സാണ് സി.ഐ.ഐ. സ്‌കൂള്‍ ഓഫ് ലോജിസ്റ്റിക്സ് അവതരിപ്പിച്ചിട്ടുള്ളത്. ഡാറ്റാ അനലിറ്റിക്സ്, ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ്, ഇ-കോമേഴ്സ്, ഓമ്നിചാനല്‍ റീട്ടെയില്‍ ആന്‍ഡ് ഗ്ലോബല്‍ പ്രൊക്യുര്‍മെന്റ് എന്നിവ സംയോജിപ്പിച്ചു കൊണ്ടുള്ള ഫുള്‍-ടൈം ദ്വിവത്സര പാഠ്യപദ്ധതിയാണ് ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റിലെ എംബിഎ.
കൊച്ചിയില്‍ നടക്കുന്ന എംബിഎ അഡ്മിഷന്‍ കൗണ്‍സലിംഗ് സെഷന്‍നിലൂടെ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് എം.ബി.എ. പഠനത്തിന് താല്‍പര്യമുള്ള വിദ്യാര്‍ത്ഥികളെ അവരുടെ ജോലി സാധ്യതകളെപ്പറ്റി ബോധവാന്മാരാക്കാനും, വ്യവസായ മേഖലയിലെ പ്രമുഖരുമായി സംവദിക്കാനുമുള്ള അവസരമുണ്ടാക്കാനും സഹായകമാകും.
ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് എം.ബി.എ. പ്രോഗ്രാമിലെ അവസരങ്ങളെപ്പറ്റി അറിയാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍, വ്യവസായ പ്രൊഫഷണലുകള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് എം.ബി.എ. അഡ്മിഷന്‍ കൗണ്‍സലിംഗ് സെഷന്‍ പ്രയോജനപ്പെടുത്താവുന്നതാണ്.
Content Highlights: MBA counselling
Published: 19 Jun 2024, 05:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented