നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ നേതൃത്വത്തിൽ എംബിഎ പ്രവേശനത്തിന് വേണ്ടി നടത്തുന്ന സിമാറ്റ് (CMAT 2026) പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്ക് അപേക്ഷിച്ചവർക്ക് ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.

To advertise here,

അപേക്ഷാസമയത്ത് ലഭിച്ച ലോഗിൻ വിവരങ്ങൾ നൽകിയാണ് ലോഗിൻ ചെയ്യേണ്ടത്. അഡ്മിറ്റ് കാർഡ്, സാധുവായ ഒരു ഫോട്ടോ ഐഡി എന്നിവ കൈവശമുള്ള വിദ്യാർഥികൾക്ക് മാത്രമാണ് പരീക്ഷാകേന്ദ്രത്തിൽ പ്രവേശിക്കാൻ സാധിക്കുക. ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ലഭിക്കുന്ന അഡ്മിറ്റ് കാർഡിൽ പരീക്ഷാകേന്ദ്രത്തിന്റെ വിവരങ്ങളും ഉണ്ടായിരിക്കും. പരീക്ഷയ്ക്ക് പോകുന്നതിന് മുൻപായി വിദ്യാർഥികൾ അഡ്മിറ്റ് കാർഡിൽ നൽകിയ വിവരങ്ങൾ കൃത്യമായി വായിച്ച് മനസിലാക്കാൻ നിർദേശിക്കുന്നുണ്ട്.

സിമാറ്റ് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്ന വിധം: 

  • ഔദ്യോഗിക വെബ്‌സൈറ്റായ exams.nta.ac.in സന്ദർശിക്കുക.
  • സിമാറ്റ് 2026 രജിസ്‌ട്രേഷൻ നമ്പറും ജനനത്തീയതി അല്ലെങ്കിൽ അപേക്ഷാനമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  • തുടർന്ന് വരുന്ന പേജിൽ നിന്നും 'CMAT Admit Card 2026' എന്ന ലിങ്ക് തിരഞ്ഞെടുക്കുക.
  • എല്ലാ വിവരങ്ങളും പരിശോധിച്ച് അഡ്മിറ്റ് കാർഡ് പ്രിന്റ് എടുത്ത് സൂക്ഷിക്കുക.

ഡൗൺലോഡ് ചെയ്യുന്ന അഡ്മിറ്റ് കാർഡിൽ പരീക്ഷാ തീയതി, സമയം, പരീക്ഷാ ഷിഫ്റ്റ്, റിപ്പോർട്ടിംഗ് സമയം, പരീക്ഷാ കേന്ദ്രത്തിന്റെ പേര്, വിലാസം, വിദ്യാർഥിയുടെ പേര്, ജനനത്തീയതി, വിലാസം, രജിസ്‌ട്രേഷൻ നമ്പർ, റോൾ നമ്പർ, ഫോട്ടോ, ഒപ്പ്, ലിംഗഭേദം, കാറ്റഗറി, പിഡബ്ല്യുഡി സ്റ്റാറ്റസ്, പ്രധാനപ്പെട്ട നിർദേശങ്ങൾ എന്നിവ നൽകിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.