കോഴിക്കോട്: മാതൃഭൂമി ജി.കെ. ആൻഡ് കറന്റ് അഫയേഴ്‌സ് മാസിക സ്കൂൾ, കോളേജ് വിദ്യാർഥികൾ ഉൾപ്പെടെയുള്ള യുവാക്കൾക്കായി ഉപന്യാസമത്സരം സംഘടിപ്പിക്കുന്നു. വിഷയം: ‘കേരളവും അതിവേഗ ഗതാഗതവും’. വേഗം, സമയം, സുസ്ഥിരവികസനം എന്ന ആശയത്തിലൂന്നി, മലയാളത്തിലാണ് ലേഖനങ്ങൾ തയ്യാറാക്കേണ്ടത്. ആയിരം വാക്കിൽ കവിയരുത്.
10,000 രൂപയാണ് ഒന്നാം സമ്മാനം. സമ്മാനാർഹമായ ലേഖനം മാതൃഭൂമി ജി.കെ. ആൻഡ് കറന്റ് അഫയേഴ്‌സ് മാസികയിൽ പ്രസിദ്ധീകരിക്കും. ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുന്ന പത്തുപേർക്ക് 1000 രൂപവീതം പ്രോത്സാഹന സമ്മാനവുമുണ്ട്. 40 വയസ്സുവരെയുള്ളവർക്ക് പങ്കെടുക്കാം. ഉപന്യാസം ഓൺലൈനായി ലഭിക്കേണ്ട അവസാന തീയതി: 30. വിജയികളെ മാസികയുടെ ഒക്ടോബർ ലക്കത്തിൽ പ്രഖ്യാപിക്കും.
https://mbiurl.in/gk-ca എന്ന ലിങ്കിലൂടെയോ ഇതിനൊപ്പമുള്ള ക്യൂ.ആർ. കോഡ് സ്‌കാൻചെയ്തോ രജിസ്റ്റർചെയ്യാം. ഫീസ് 250 രൂപ. രജിസ്റ്റർചെയ്യുന്ന എല്ലാവർക്കും മാതൃഭൂമി ജി.കെ. ആൻഡ് കറന്റ് അഫയേഴ്‌സ് മാസികയുടെ ആറുമാസത്തെ സബ്‌സ്‌ക്രിപ്ഷനോ (240 രൂപ വിലയുള്ളത്) മാതൃഭൂമി തൊഴിൽവാർത്ത വാരികയുടെ മൂന്നുമാസത്തെ സബ്‌സ്‌ക്രിപ്ഷനോ (260 രൂപ വിലയുള്ളത്) സൗജന്യമായി തിരഞ്ഞെടുക്കാം. വിവരങ്ങൾ ഓഗസ്റ്റ് ലക്കം മാസികയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Content Highlights: Win 10,000 in Mathrubhumi Kerala High-Speed Transit Essay Contest
Published: 18 Aug 2026, 05:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented