നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) യു.ജി., കേരള എൻജിനിയറിങ് പ്രവേശനപരീക്ഷ, ജെ.ഇ.ഇ. (ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ) മെയിൻ-അഡ്വാൻസ്ഡ്, കുസാറ്റ് കോമൺ അഡ്മിഷൻ ടെസ്റ്റ്, നാറ്റ (നാഷണൽ ആപ്റ്റിറ്റ്യൂഡ്‌ ടെസ്റ്റ് ഇൻ ആർക്കിടെക്ചർ), കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സി.യു.ഇ.ടി-യു.ജി.), ഐസർ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച്) ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, നെസ്റ്റ് (നാഷണൽ എൻട്രൻസ് സ്‌ക്രീനിങ് ടെസ്റ്റ്), കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (ക്ലാറ്റ്), യുസീഡ് (അണ്ടർഗ്രാജ്വേറ്റ് കോമൺ എൻട്രൻസ് എക്സാമിനേഷൻ ഫോർ ഡിസൈൻ) ഉൾപ്പെടെ ഒട്ടേറെ പ്രവേശനപരീക്ഷകൾ പ്ലസ്ടു പഠനത്തിൽ വിദ്യാർഥികളെ കാത്തിരിക്കുന്നുണ്ട്.

To advertise here,

ഇവയെല്ലാം ഏതെല്ലാം കോഴ്സുകൾക്കുള്ള പ്രവേശനത്തിനാണെന്ന് അറിഞ്ഞാൽ മാത്രമേ ചിട്ടയായ തയ്യാറെടുപ്പോടെ പ്രവേശനപരീക്ഷകളെ നേരിടാൻ കഴിയൂ. പ്രവേശനപരീക്ഷകൾ, കോഴ്സുകൾ എന്നിവയെക്കുറിച്ച് മനസ്സിലാക്കി കൃത്യമായ തയ്യാറെടുപ്പ് നടത്തി പ്രവേശനപരീക്ഷ എഴുതുന്നതിനും കോഴ്സുകൾ തിരഞ്ഞെടുക്കുന്നതിനുമാണ് മാതൃഭൂമി പ്രൊഫഷണൽ കോഴ്സ് ഗൈഡൻസ് സെമിനാർ നടത്തുന്നത്. രജിസ്റ്റർചെയ്യുന്നവർക്ക് പ്രവേശനം സൗജന്യമാണ്. വിദ്യാർഥിയും രക്ഷിതാവും ഉൾപ്പെടെ രണ്ടുപേർക്കാണ് പ്രവേശനം. പങ്കെടുക്കുന്നവർക്ക് ഉച്ചഭക്ഷണം സൗജന്യമാണ്.കേരളത്തിലെ പ്രമുഖ ഓൺലൈൻ ലേണിങ് ആപ്പ് ആയ എഡ്യുപോർട്ടുമായി സഹകരിച്ചാണ് സെമിനാർ നടത്തുന്നത്.

സെഷനുകള്‍

1. എൻജിനിയറിങ് ഉൾപ്പെടെയുള്ള പ്രവേശനപരീക്ഷകൾ -ഡോ. കെ.എ. നവാസ് (മുൻ പ്രൊഫസർ ആൻഡ് ഹെഡ്, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജ്)

• എൻജിനിയറിങ് ബ്രാഞ്ചുകൾ • എൻജിനിയറിങ്, ആർക്കിടെക്ചർ, പ്ലാനിങ് പ്രവേശനപരീക്ഷകൾ • ജെ.ഇ.ഇ. മെയിൻ-അഡ്വാൻസ്ഡ് • കേരള, കുസാറ്റ്, എൻജിനിയറിങ് പ്രവേശനപരീക്ഷകൾ • നാറ്റ (നാഷണൽ ആപ്റ്റിറ്റ്യൂഡ്‌ ടെസ്റ്റ് ഇൻ ആർക്കിടെക്ചർ). • ബിറ്റ്‌സാറ്റ് • മറ്റ് പ്രധാന എൻജിനിയറിങ് പ്രവേശനപരീക്ഷകൾ/പ്രവേശനങ്ങൾ. വിവരങ്ങൾക്ക്: 90485 256366238 226 715

2. പഠനരീതി അറിഞ്ഞ് പ്രവേശനപരീക്ഷയ്ക്ക് തയ്യാറെടുക്കാം- അജാസ് മുഹമ്മദ് ജെൻഷെർ, (ഫൗണ്ടർ ആൻഡ് ചീഫ് എജുക്കേറ്റർ, എഡ്യുപോർട്ട്)

ഓരോ വിദ്യാർഥിയുടെയും പഠനശേഷി വ്യത്യസ്തമാണ്. അതിനാൽ സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞുവേണം പ്രവേശനപരീക്ഷകൾക്ക് തയ്യാറെടുത്ത് മികച്ചവിജയം നേടാൻ. ഇതിനായി എങ്ങനെ തയ്യാറെടുക്കണമെന്നും എങ്ങനെയുള്ള പഠനരീതിയാണ് വേണ്ടതെന്നും വിശദീകരിക്കും.

3. സയൻസ്, ഹ്യുമാനിറ്റീസ് ഉൾപ്പെടെയുള്ള മറ്റ് പ്രവേശനപരീക്ഷകളും കോഴ്സുകളും-ഡോ. ടി.പി. സേതുമാധവൻ, (പ്രൊഫസർ, യൂണിവേഴ്സിറ്റി ഓഫ് ട്രാൻസ്-ഡിസിപ്ലിനറി ഹെൽത്ത് സയൻസസ് ആൻഡ് ടെക്നോളജി, ബെംഗളൂരു)

• കേന്ദ്ര-സംസ്ഥാന സർവകലാശാലകളിലെ ബിരുദപ്രവേശനത്തിനുള്ള സി. യു.ഇ.ടി.-യു.ജി. •ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് • നെസ്റ്റ് •ഐ.എസ്.ഐ. • സി.എം. ഐ. •ക്ലാറ്റ് • ഡിസൈൻ/ഫാഷൻ-എൻ.ഐ. ഡി • യു.സീഡ്‌ • നിഫ്റ്റ് • എഫ്.ഡി.സി.ഐ.; ഡിഫൻസ് • സിനിമ-ടെലിവിഷൻ, മാനേജ്മെന്റ് തുടങ്ങിയവ.

നീറ്റ് യു.ജി. വഴിയുള്ള അഖിലേന്ത്യാ, കേരള മെഡിക്കൽ പ്രവേശനം -ഡോ. എസ്. രാജൂകൃഷ്ണൻ (പ്രവേശനപരീക്ഷ മുൻ ജോയിന്റ് കമ്മിഷണർ)

• ഓൾ ഇന്ത്യ ക്വാട്ട, എയിംസ്, ജിപ്മർ, എ.എഫ്.എം.സി.• കേരളത്തിലെ പ്രവേശനം-എം.ബി.ബി.എസ്., ബി.ഡി.എസ്., ബിഎച്ച്.എം.എസ്., ബി.എ.എം.എസ്., ബി. എസ്.എം.എസ്., ബി.യു.എം.എസ്. കോഴ്‌സുകൾ.• മെഡിക്കൽ അനുബന്ധ കോഴ്‌സുകൾ: ബി.എസ്‌സി. (ഓണേഴ്‌സ് അഗ്രിക്കൾച്ചർ), ബി.എസ്‌സി. ഓണേഴ്‌സ് ഫോറസ്ട്രി, ബി.എസ്‌സി. ഓണേഴ്‌സ് കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിങ്, ബി.എസ്‌സി. ഓണേഴ്‌സ് ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ്, ബി.ടെക്. ബയോടെക്‌നോളജി, ബി.വി.എസ്‌സി. ആൻഡ് എ.എച്ച്., ഫിഷറീസ്.• ഫാർമസി • നഴ്സിങ് • പാരാമെഡിക്കൽ.

  • ജനുവരി ഏഴ് -സാധു കല്യാണമണ്ഡപം, കണ്ണൂർ
  • ജനുവരി 14-നളന്ദ ഓഡിറ്റോറിയം, കോഴിക്കോട്
  • ജനുവരി 21-റോസ് ലോഞ്ച്, മലപ്പുറം
  • ജനുവരി 26-ടി.ഡി.എം. ഹാൾ, കൊച്ചി
  • ഫെബ്രുവരി 11-ടാഗോർ തിയേറ്റർ, തിരുവനന്തപുരം