കോഴിക്കോട് :മെഡിക്കല്‍, എന്‍ജിനിയറിങ് ഉള്‍പ്പെടെയുള്ള പ്രവേശനപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി കേരളത്തിലെ പ്രമുഖ ഓണ്‍ലൈന്‍ ലേണിങ് ആപ്പ് എജ്യുപോര്‍ട്ടുമായി സഹകരിച്ച് മാതൃഭൂമി ഡോട്ട് കോം നടത്തുന്ന 'ആസ്‌ക് എക്‌സ്‌പേര്‍ട്ട് 2024' പ്രൊഫഷണല്‍ കോഴ്‌സ് ഗൈഡന്‍സ് സെമിനാറിന്റെ രണ്ടാം സെഷന്‍ കോഴിക്കോട്ട് നടന്നു. മികച്ച കരിയര്‍ തിരഞ്ഞെടുക്കുന്നതിനായി രാജ്യത്തെ പ്രവേശന പരീക്ഷകളെ കുറിച്ചും കോഴ്‌സുകളെ കുറിച്ചും സെമിനാറില്‍ വിദഗ്ദര്‍ സംസാരിച്ചു. വന്‍ വിദ്യാര്‍ത്ഥി പങ്കാളിത്തത്തോടെ നടന്ന സെമിനാര്‍  കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ഡീന്‍ ഡോ എസ് എം സമീര്‍ ഉദ്ഘാടനം ചെയ്തു. മുന്‍ ജോയിന്റ് കമ്മിഷണര്‍ ഡോ. എസ്. രാജൂകൃഷ്ണന്‍, എഡ്യുപോര്‍ട്ട് സ്ഥാപകനും ചീഫ് എഡ്യൂക്കേറ്ററുമായ അജാസ് മുഹമ്മദ്, ഡോ. കെ.എ. നവാസ്, ഡോ. ടി.പി. സേതുമാധവന്‍ എന്നിവര്‍ സെഷനുകള്‍ കൈകാര്യം ചെയ്തു

To advertise here,

നീറ്റ് (നാഷണല്‍ എലിജബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്) യു.ജി., കേരള എന്‍ജിനിയറിങ്-ഫാര്‍മസി പ്രവേശന പരീക്ഷ, നാഷണല്‍ ആപ്റ്റിറ്റിയൂഡ്‌ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചര്‍ (നാറ്റ), ജെ.ഇ.ഇ. (ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍) മെയിന്‍-അഡ്വാന്‍സ്ഡ്, കുസാറ്റ് എന്‍ജിനിയറിങ് പ്രവേശന പരീക്ഷ, സി.യു.ഇ.ടി. (കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്) യു.ജി., ക്ലാറ്റ് ഉള്‍പ്പെടെ ഒട്ടേറെ പ്രവേശന പരീക്ഷകളെയും കോഴ്സുകളെയും ഇതിലേക്കുള്ള തയ്യാറെടുപ്പിനെക്കുറിച്ചും സെമിനാറില്‍ വിശദീകരിച്ചു. 

പ്രൊഫഷണല്‍ കോഴ്‌സ് - നീറ്റ് യു.ജി. വഴിയുള്ള കീം ഉള്‍പ്പടെയുള്ള പ്രവേശനം എന്നിവയെ കുറിച്ചുള്ള സെഷന്‍ പ്രവേശന പരീക്ഷ മുന്‍ ജോയിന്റ് കമ്മിഷണര്‍ ഡോ. എസ്. രാജൂകൃഷ്ണന്‍ നടത്തിഇതിനുശേഷം പഠനരീതി മനസ്സിലാക്കി പ്രവേശനപരീക്ഷകള്‍ക്ക് തയ്യാറെടുക്കാം എന്ന വിഷയത്തില്‍എജ്യുപോര്‍ട്ട് സ്ഥാപകനും ചീഫ് എഡ്യൂക്കേറ്ററുമായ അജാസ് മുഹമ്മദ് ജെന്‍ഷെര്‍ സംസാരിച്ചു. തുടര്‍ന്ന് എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍, പ്ലാനിങ്. ജെ.ഇ.ഇ. മെയിന്‍-അഡ്വാന്‍സ്ഡ്, കേരള, കുസാറ്റ്, എന്‍ജിനിയറിങ് പ്രവേശന പരീക്ഷകള്‍, മറ്റ് എന്‍ജിനിയറിങ് പ്രവേശന പരീക്ഷകള്‍/പ്രവേശനങ്ങള്‍, സയന്‍സ് പ്രവേശന പരീക്ഷകളെ കുറിച്ച് കണ്ണൂര്‍ ഗവ. എന്‍ജിനിയറിങ് കോളേജിലെ ഹെഡ് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്ങ് ഡിപ്പാര്‍ട്ട്മെന്റിലെ മുന്‍ പ്രാഫസറും ഹെഡുമായിരുന്ന ഡോ. കെ.എ. നവാസ് സംസാരിച്ചു.

നാലാമത് നടന്ന സെഷനില്‍ മറ്റ് പ്രവേശന പരീക്ഷകളായ സി.യു.ഇ.ടി.- യു.ജി., ക്ലാറ്റ്, ഐസര്‍, നെസ്റ്റ്, ഡിസൈന്‍, ഫാഷന്‍ ടെക്‌നോളജി, ഡിഫന്‍സ്, ഫൈന്‍ ആര്‍ട്‌സ്, സിനിമ-ടെലിവിഷന്‍ തുടങ്ങിയവയെ കുറിച്ച് ഡോ. ടി.പി. സേതുമാധവന്‍ (പ്രൊഫസര്‍ യൂണിവേഴ്‌സിറ്റി ഓഫ് ട്രാന്‍സ്-ഡിസിപ്ലിനറി ഹെല്‍ത്ത് സയന്‍സസ് ആന്‍ഡ് ടെക്‌നോളജി, ബെംഗളൂരു) സംസാരിച്ചു

സെഷനുകള്‍ക്ക് ശേഷം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വിദഗ്ദരോട് സംശയങ്ങള്‍ ചോദിച്ച് ദൂരികരിക്കുയും ചെയ്തു.കേരളത്തില്‍ വിവിധ ഇടങ്ങളിലായി നടത്തുന്ന പരിപാടിയുടെ ആദ്യ സെഷന്‍ ജനുവരി ഏഴിന് കണ്ണൂരില്‍ നടന്നിരുന്നു. പരിപാടിയുടെ രണ്ടാം ഘട്ടമാണ് കോഴിക്കോട് വെച്ച് നടന്നത്.ജനുവരി 21-ന് മലപ്പുറം, ജനുവരി 26-ന് കൊച്ചി, ഫെബ്രുവരി 11-ന് തിരുവനന്തപുരം എന്നിവിടങ്ങളിലായി ആസ്‌ക് എക്സ്പേര്‍ട്ടിന്റെ മറ്റു ഘട്ടങ്ങള്‍ നടത്തും. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പ്രവേശനം സൗജന്യമാണ്. വിദ്യാര്‍ഥിയും രക്ഷിതാവും ഉള്‍പ്പെടെ രണ്ട് പേര്‍ക്കാണ് പ്രവേശനം.