ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളമടക്കം 12 സംസ്ഥാനങ്ങളിലേയും ഒരു കേന്ദ്രഭരണ പ്രദേശത്തേയും 88 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 26ന് നടക്കുകയാണ്. കേരളത്തില്‍ 20 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. സംസ്ഥാനത്തെ 2.77 കോടിയോളം വരുന്ന വോട്ടര്‍മാര്‍ വെള്ളിയാഴ്ച പോളിങ് ബൂത്തിലേക്കെത്തും. ഇതില്‍ 1.43 കോടി സ്ത്രീ വോട്ടര്‍മാരും 1.34 കോടി പുരുഷ വോട്ടര്‍മാരുമാണ്. 

To advertise here,

തിരഞ്ഞെടുപ്പ് നടക്കുന്ന 88 സീറ്റില്‍ 61ലും കഴിഞ്ഞ തവണ വിജയം എന്‍.ഡി.എക്കായിരുന്നു. കോണ്‍ഗ്രസ് ജയിച്ചതാകട്ടെ 22 ഇടത്തും. എന്നാല്‍ സെമിഫൈല്‍ എന്ന് വിശേഷിപ്പിച്ച 2023ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ മിന്നും വിജയം കര്‍ണാടകയില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ തവണ ബിജെപി മേല്‍ക്കൈ നേടിയ മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കാമെന്ന കണക്കുകൂട്ടലിലാണ് ഇന്ത്യാ സഖ്യം. അതേസമയം മോദി ഗ്യാരന്റി പ്രചാരണത്തിലൂടെ വിജയം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി.