
കേരള സാങ്കേതിക സര്‍വകലാശാലയില്‍ പുതുക്കിയ പാഠ്യപദ്ധതി അനുസരിച്ച് ബി.ടെക്. പ്രോഗ്രാമിന് കോഴ്‌സ് കാറ്റഗറികളുണ്ട്.
കോഴ്‌സ് കാറ്റഗറികള്‍
- യൂണിവേഴ്‌സിറ്റി കോര്‍ (യു.സി.) -എല്ലാ ബി.ടെക്. വിദ്യാര്‍ഥികളും പഠിക്കേണ്ട ഹ്യുമാനിറ്റീസ്, സ്‌കില്ലിങ്, കംപ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളില്‍ നിന്നുമുള്ള അടിസ്ഥാന കോഴ്‌സുകള്‍
- യൂണിവേഴ്‌സിറ്റി ഇലക്ടീവ്‌സ് (യു.ഇ.) -ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് മേഖലയിലെ ഒരു ശേഖരത്തില്‍ നിന്നുമുള്ള ഇലക്ടീവ് കോഴ്‌സുകള്‍
- ഗ്രൂപ്പ് കോര്‍ (ജി.സി.) -ഒരു കരിക്കുലത്തിന്റെ ഗ്രൂപ്പ് കോറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കോഴ്‌സുകള്‍. ഇത് ഗ്രൂപ്പ് അടിസ്ഥാനമാക്കിയാണ് നിര്‍ണയിച്ചിരിക്കുന്നത്.
- പ്രോഗ്രാം (പ്രൊഫഷണല്‍) കോര്‍ കോഴ്‌സ് (പി.സി.) - തിരഞ്ഞെടുത്ത ബ്രാഞ്ച്/ഡിസിപ്ലിനുമായി ബന്ധപ്പെട്ട നിര്‍ബന്ധമായും പഠിക്കേണ്ട കോഴ്‌സ്. ഇതില്‍ തിയറി/ലാബ് മാത്രമുള്ള കോഴ്‌സുകള്‍ ഉണ്ടാകും.
- പ്രോജക്ട് ബേസ്ഡ് ലേണിങ് (പി.ബി.എല്‍.) കോഴ്‌സ്: കോഴ്‌സുമായി ബന്ധപ്പെട്ട പ്രോജക്ട്. ഫാക്കല്‍ട്ടിയുമായി ആലോചിച്ച് എടുക്കണം.
- പ്രോഗ്രാം/പ്രൊഫഷണല്‍ ഇലക്ടീവ് കോഴ്‌സ് (പി.ഇ.) - എന്‍ജിനിയറിങ്, ടെക്‌നോളജി കരിക്കുലത്തിലേക്കു ആഴത്തില്‍ കടന്നുചെല്ലാന്‍ ലക്ഷ്യമിടുന്ന കോഴ്‌സുകള്‍. ഒരു ഗ്രൂപ്പില്‍നിന്നും ഒരു കോഴ്‌സ് തിരഞ്ഞെടുക്കാം. ഒരു കോഴ്‌സ് നടത്താന്‍, 15 പേരെങ്കിലും അത് തിരഞ്ഞെടുക്കണം. പ്രോഗ്രാമില്‍ 15-ല്‍ താഴെ പേര്‍ക്കേ പ്രവേശനം നല്‍കുന്നുള്ളൂവെങ്കില്‍ ഈ നിബന്ധന ബാധകമല്ല.
- ഓപ്പണ്‍ ഇലക്ടീവ് (ഒ.ഇ.) കോഴ്‌സ്: സ്വന്തം ഡിസിപ്ലിന് അപ്പുറത്തേക്ക് അറിവ് നേടാന്‍. മാതൃവകുപ്പല്ലാത്ത ഒരു വകുപ്പ് നല്‍കുന്ന കോഴ്‌സ്. തിരഞ്ഞെടുക്കാന്‍ എന്തെങ്കിലും വ്യവസ്ഥയുണ്ടെങ്കില്‍ അവ തൃപ്തിപ്പെടുത്തണം. കുറഞ്ഞത് 15 പേര്‍ കോഴ്‌സ് തിരഞ്ഞെടുത്തിരിക്കണം.
- ഇന്‍ഡസ്ട്രി ലിങ്ക്ഡ് ഇലക്ടീവ് (ഐ.എല്‍.ഇ.) കോഴ്‌സ്: പഠിക്കുന്ന എന്‍ജിനിയറിങ് ശാഖയുമായി ബന്ധപ്പെട്ട വ്യവസായ മേഖലയുടെ ആവശ്യകതകള്‍ക്കനുസൃതമായ അറിവും നൈപുണികളും നേടാന്‍ സഹായകരമായ കോഴ്‌സുകള്‍. വ്യാവസായികവിദഗ്ധര്‍, ഇന്‍ഡസ്ട്രിയല്‍ പാര്‍ട്ണര്‍മാര്‍ തുടങ്ങിയവരുടെ സഹകരണത്തോടെ നടപ്പാക്കും.
- സ്‌കില്‍ എന്‍ഹാന്‍ഡ്‌മെന്റ് കോഴ്‌സ് (എസ്.ഇ.സി.): അടിസ്ഥാന എന്‍ജിനിയറിങ് പഠനത്തിന് സഹായകമാകുന്ന അധികവൈദഗ്ധ്യം നേടാന്‍, കാലഘട്ടത്തിന്റെ ആവശ്യകതകള്‍ക്ക് ഉപകരിക്കുന്ന കോഴ്‌സുകള്‍
- എന്‍ജിനിയറിങ് സയന്‍സ് കോഴ്‌സ് (ഇ.എസ്.സി.): എന്‍ജിനിയറിങ് പഠനത്തിന് അവശ്യംവേണ്ട അടിസ്ഥാന കോഴ്‌സുകള്‍-എന്‍ജിനിയറിങ് ഗ്രാഫിക്‌സ്, ബേസിക് ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്‌സ് /സിവില്‍, എന്‍ജിനിയറിങ് മെക്കാനിക്‌സ്, മെക്കാനിക്കല്‍ എന്‍ജിനിയറിങ്, പ്രോഗ്രാമിങ്, വര്‍ക്ക്‌ഷോപ്പ് തുടങ്ങിയവ
- ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് -മാനേജ്‌മെന്റ് കോഴ്‌സുകള്‍ ഉള്‍പ്പെടെ (എച്ച്.എം.സി.): ഇംഗ്ലീഷ്, ഹ്യുമാനിറ്റീസ്, പ്രൊഫഷണല്‍ എത്തിക്‌സ്, മാനേജ്‌മെന്റ്, ഫൈനാന്‍സ് ആന്‍ഡ് അക്കൗണ്ടിങ്, ലൈഫ് സ്‌കില്‍സ്, പ്രൊഫഷണല്‍ കമ്യൂണിക്കേഷന്‍, ഇക്കണോമിക്‌സ് തുടങ്ങിയ വിഷയങ്ങള്‍
- ബേസിക് സയന്‍സ് കോഴ്‌സുകള്‍ (ബി.എസ്.സി.): എന്‍ജിനിയറിങ് പഠനത്തിനുവേണ്ട ശാസ്ത്രാടിത്തറ ഉറപ്പാക്കാന്‍ സഹായകമായ കോഴ്‌സുകള്‍
- ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് (പി.ഡബ്ല്യു.): ഫിറ്റ്‌നസ്, ന്യൂട്രീഷന്‍ തുടങ്ങിയവയുടെ അറിവുകളിലൂടെ വിദ്യാര്‍ഥിയുടെ ശാരീരികക്ഷമത ഉറപ്പാക്കാന്‍ സഹായകമായ കോഴ്‌സ്
കോഴ്‌സ് കാറ്റഗറി ക്രഡിറ്റുകള്‍
യു.സി.-16 (എച്ച്.എം.സി., ഇ.എസ്.സി.-ഏഴുവീതം, പി.ഡബ്ലു., എസ്.ഇ.സി.-ഒന്നുവീതം); യു.ഇ. - രണ്ട് (എച്ച്.എം.സി.-രണ്ട്); ജി.സി.-42 (ബി.എസ്സി.- 20, ഇ.എസ്.സി.- 22); പി.സി.- 80 (തിയറി - 38, ലാബ് - 14, പി.ബി.എല്‍-16, പി.ഡബ്ല്യു.എസ്.-12), പി.ഇ.-18; ഒ.ഇ/ഐ.ഇ.-ഒന്‍പത്.
ചലഞ്ച് കോഴ്‌സുകള്‍
കണ്ടിന്യുവസ് ഇന്റേണല്‍ ഇവാല്യുവേഷനുവേണ്ട നിര്‍ബന്ധിത കോഴ്‌സ് വര്‍ക്ക് ഇല്ലാതെ, ഒരു പ്രത്യേക വിഷയത്തിലുള്ള അറിവും മികവും തെളിയിച്ച് അക്കാദമിക് ക്രഡിറ്റുകള്‍ ലഭിക്കാന്‍ അവസരം നല്‍കുന്ന, ചലഞ്ച് കോഴ്‌സുകള്‍ (ചലഞ്ച് എക്‌സാമിനേഷന്‍സ്/ക്രഡിറ്റ് ബൈ എക്‌സാമിനേഷന്‍ കോഴ്‌സസ്) 2024 പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കരിക്കുലത്തില്‍ ഒരു സെമസ്റ്ററില്‍ നിര്‍ദേശിച്ചിട്ടുള്ള നിശ്ചിത ചലഞ്ച് കോഴ്‌സ്, താഴ്ന്ന സെമസ്റ്ററില്‍ എടുക്കാം.
ചലഞ്ച് കോഴ്‌സ് എടുത്താല്‍ ആ വിഷയത്തിന്റെ അവസാന സെമസ്റ്റര്‍ പരീക്ഷ അഭിമുഖീകരിച്ച് പാസ് മാര്‍ക്ക് നേടണം. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ക്രഡിറ്റുകള്‍ ലഭിക്കും. പക്ഷേ, ഇതിന്റെ ഫലം ജി.പി.എ. കണക്കാക്കാന്‍ പരിഗണിക്കുന്നതല്ല.
ഉദാ: 2/3/4 സെമസ്റ്ററിലെ ഗ്രൂപ്പ് സ്‌പെസിഫിക് മാത്തമാറ്റിക്‌സ്, യഥാക്രമം 1/2/3 സെമസ്റ്ററില്‍ എടുക്കാം. രണ്ടാം സെമസ്റ്ററിലെ ഫിസിക്‌സ്/കെമിസ്ട്രി ഫോര്‍ എന്‍ജിനിയേഴ്‌സ്, പ്രോഗ്രാമിങ് ഇന്‍ സി എന്നിവ സെമസ്റ്റര്‍ ഒന്നില്‍ എടുക്കാം. സെമസ്റ്റര്‍ എട്ടിലെ ഓര്‍ഗനൈസേഷണല്‍ ബിഹേവിയര്‍ ആന്‍ഡ് ബിസിനസ് കമ്യൂണിക്കേഷന്‍ സെമസ്റ്റര്‍ 4/5/6/7 ല്‍ എടുക്കാം.
മള്‍ട്ടി ലവല്‍ കോഴ്‌സുകള്‍
പ്രോഗ്രാം ഇലക്ടീവ് വിഭാഗം പേപ്പറുകളില്‍ വിഭാവനംചെയ്തിട്ടുള്ള മള്‍ട്ടി ലവല്‍ കോഴ്‌സുകള്‍ വ്യക്ത്യധിഷ്ഠിതമായ പഠനങ്ങള്‍ക്ക് അവസരമൊരുക്കുന്നവയാണ്. വിദ്യാര്‍ഥിയുടെ താത്പര്യം, ആവശ്യകത എന്നിവ മുന്നില്‍ക്കണ്ട് അക്കാദമിക്, പ്രൊഫഷണല്‍ തലങ്ങളിലെ മികവിന് സഹായകമാകുന്നു. രണ്ടുതലങ്ങളില്‍ ലഭ്യമാക്കും.
ലവല്‍ 3 (3 ക്രഡിറ്റുകള്‍) - സ്‌പെഷ്യലൈസേഷനില്‍ താത്പര്യമില്ലാതെ തന്റെ ബ്രാഞ്ചിനുള്ളിലെ വ്യത്യസ്ത വിഷയങ്ങള്‍ മനസ്സിലാക്കാന്‍ മാത്രം. റിമംബര്‍, അണ്ടര്‍സ്റ്റാന്‍ഡ്, അപ്ലൈ തത്ത്വങ്ങള്‍ അധിഷ്ഠിതം.
ലവല്‍ 5 (5 ക്രഡിറ്റുകള്‍) - എന്‍ജിനിയറിങ് മേഖലയിലെ നിശ്ചിതവിഷയങ്ങളിലെ സ്‌പെഷ്യലൈസേഷനില്‍ താത്പര്യമുള്ളവര്‍ക്ക്) - അനലൈസ്, ഇവാല്യുവേറ്റ് തത്ത്വങ്ങള്‍ അധിഷ്ഠിതം. മൂല്യനിര്‍ണയരീതി കരിക്കുലം രേഖകളില്‍ വിശദീകരിച്ചിട്ടുണ്ട്.
ഇന്റേണ്‍ഷിപ്പ്
പുതിയ പാഠ്യപദ്ധതി ഹ്രസ്വകാല, ദീര്‍ഘകാല ഇന്റേണ്‍ഷിപ്പുകള്‍ക്ക് അവസരമൊരുക്കുന്നു. എട്ടാഴ്ചകളില്‍ കൂടുതല്‍ ദൈര്‍ഘ്യമില്ലാത്ത ഹ്രസ്വകാല ഇന്റേണ്‍ഷിപ്പുകളില്‍ മൂന്നാം സെമസ്റ്റര്‍ പരീക്ഷ പൂര്‍ത്തിയാക്കിയശേഷം പങ്കെടുക്കാം.
കുറഞ്ഞത് നാലുമാസവും പരമാവധി ആറുമാസവും ദൈര്‍ഘ്യമുള്ള ദീര്‍ഘകാല ഇന്റേണ്‍ഷിപ്പ് ഏഴാം/എട്ടാം സെമസ്റ്ററില്‍ ഓപ്റ്റ് ചെയ്യാം.
ഇവയ്ക്കുപുറമേ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഇന്റേണ്‍ഷിപ്പിനും അവസരമുണ്ട്. കോഴ്‌സ് പാഠ്യപദ്ധതിയില്‍ ഏഴ്, എട്ട് സെമസ്റ്ററുകളിലെ എല്ലാ തിയറി കോഴ്‌സുകളും ചലഞ്ച് പരീക്ഷകള്‍ വഴിയോ മൂക് വഴിയോ വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് ഒരു വര്‍ഷ ഇന്റേണ്‍ഷിപ്പിന് അര്‍ഹത ലഭിക്കും. സെമസ്റ്റര്‍ ഏഴിലെ സെമിനാര്‍, സെമസ്റ്റര്‍ എഴ്, എട്ട് എന്നിവയിലെ പ്രോജക്ട്/ഇന്റേണ്‍ഷിപ്പ് എന്നിവ മാത്രമേ അവര്‍ക്ക് പൂര്‍ത്തിയാക്കാതെ ഉണ്ടാകാന്‍ പാടുള്ളൂ. ഇവയില്‍ പ്രോജക്ട്/ഇന്റേണ്‍ഷിപ്പ് ഘടകം ഒരു വര്‍ഷ ഇന്റേണ്‍ഷിപ്പിലേക്ക് സംയോജിപ്പിക്കാം.
ഇന്റര്‍ കോളേജ് ട്രാന്‍സ്ഫര്‍, മറ്റ് സര്‍വകലാശാലകളില്‍നിന്നുമുള്ള മൈഗ്രേഷര്‍, സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ഗ്രേസ് മാര്‍ക്ക്, സ്‌പോര്‍ട്‌സ്/ആര്‍ട്‌സ് മത്സരങ്ങള്‍ക്ക് ഗ്രേസ് മാര്‍ക്ക്, അംഗീകൃത മൂക് കോഴ്‌സുകള്‍ക്ക് സാധുത തുടങ്ങിയവയും പാഠ്യപദ്ധതിയിലെ സവിശേഷതകളാണ്.
2024-25 അധ്യയനവര്‍ഷം പ്രവേശനം നേടിയവര്‍ക്ക് പുതിയ പാഠ്യപദ്ധതി ബാധകമാണ്. ഓരോ ഗ്രൂപ്പിനും ബാധകമായ പാഠ്യപദ്ധതി, കരിക്കുലം രേഖയില്‍ ഉണ്ട്.
ആദ്യ സെമസ്റ്റര്‍ പാഠ്യപദ്ധതി
എല്ലാവര്‍ക്കും 10 ദിവസത്തെ നിര്‍ബന്ധിത ഇന്‍ഡക്ഷന്‍ പ്രോഗ്രാമും യൂണിവേഴ്‌സല്‍ ഹ്യൂമണ്‍ വാല്യൂസ് (യു.എച്ച്.വി.) കോഴ്‌സും ഉണ്ടാകും.
ആദ്യ സെമസ്റ്റര്‍ ജി.സി. വിഭാഗം കോഴ്‌സുകള്‍:
ഗ്രൂപ്പ് അനുസരിച്ച്, ജി.സി. വിഭാഗത്തില്‍ മാത്തമാറ്റിക്‌സ്/ഫിസിക്‌സ്/കെമിസ്ട്രി ഫോര്‍ ഇന്‍ഫര്‍മേഷന്‍ സയന്‍സ് (ഗ്രൂപ്പ് എ)/ഇലക്ട്രിക്കല്‍ സയന്‍സ് (ബി)/ഫിസിക്കല്‍ സയന്‍സ് (സി)/ലൈഫ് സയന്‍സ് (ഡി); എന്‍ജിനിയറിങ് ഗ്രാഫിക്‌സ് ആന്‍ഡ് കംപ്യൂട്ടര്‍ എയ്ഡഡ് ഡ്രോയിങ് (എ,ബി,ഡി), എന്‍ജിനിയറിങ് മെക്കാനിക്‌സ് (സി); ഇന്‍ട്രൊഡക്ഷന്‍ ടു ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനിയറിങ്, ബേസിക് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനിയറിങ് വര്‍ക്ക്‌ഷോപ് (എ, ബി)/ഇന്‍ട്രൊഡക്ഷന്‍ ടു മെക്കാനിക്കല്‍ ആന്‍ഡ് സിവില്‍ എന്‍ജിനിയറിങ്, എന്‍ജിനിയറിങ് വര്‍ക്ക്‌ഷോപ്പ് (സി), ഇന്‍ട്രൊഡക്ഷന്‍ ടു ബയോടെക്‌നോളജി/ഫുഡ് ടെക്‌നോളജി, ഫൗണ്ടേഷന്‍സ് ഓഫ് ബയോടെക്‌നോളജി ലാബ് (ഡി).
ആദ്യ സെമസ്റ്റര്‍ യു.സി. വിഭാഗം കോഴ്‌സുകള്‍
അല്‍ഗരിതം തിങ്കിങ് വിത്ത് പൈത്തണ്‍, ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ്, ലൈഫ് സ്‌കില്‍സ് ആന്‍ഡ് പ്രൊഫഷണല്‍ കമ്യൂണിക്കേഷന്‍, സ്‌കില്‍ എന്‍ഹാന്‍സ്മെന്റ് കോഴ്‌സുകള്‍ (നാസ്‌കോം) എല്ലാ ഗ്രൂപ്പുകള്‍ക്കും പൊതുവായുണ്ട്.തുടര്‍ സെമസ്റ്ററുകളുടെ ഘടന കരിക്കുലം രേഖയിലുണ്ട്. വിശദാംശങ്ങള്‍ക്ക് ബി.ടെക്. റഗുലേഷന്‍സും കാണണം.വിവരങ്ങള്‍ക്ക്: ktu.edu.in
Content Highlights: KTU B.Tech. Curriculum 2024: Course Categories & Structure
Published: 27 Oct 2024, 04:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented