കെടെറ്റ് ഡിസംബർ സെഷന് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. ആദ്യം പ്രസിദ്ധീകരിച്ച അറിയിപ്പിൽ 2025 ഡിസംബർ 30 വരെയായിരുന്നു അപേക്ഷിക്കാനുള്ള അവസാന ദിവസം. പുതിയ അറിയിപ്പ് പ്രകാരം 2026 ജനുവരി ഏഴ് വരെ അപേക്ഷ സമർപ്പിക്കാം.
ഡിസംബർ 22 മുതൽ ആരംഭിച്ച രജിസ്ട്രേഷൻ നടപടികളിൽ ഇതിനോടകം അപേക്ഷ സമർപ്പിച്ചവർക്ക് തെറ്റ് തിരുത്താനുള്ള അവസരം കൂടി ഈ കാലയളവിൽ ലഭിക്കും. അപേക്ഷ പൂർണമായി സമർപ്പിച്ച അപേക്ഷാർഥികൾ അപ്ലിക്കേഷൻ നമ്പറും അപ്ലിക്കേഷൻ ഐഡിയും നൽകി ഔദ്യോഗിക വെബ്സൈറ്റിൽ ലോഗിൻ ചെയ്ത ശേഷം ‘Application Edit’ എന്ന ലിങ്കിലൂടെ തിരുത്തലുകൾ വരുത്താവുന്നതാണ്.
അപേക്ഷയിൽ നൽകിയിരിക്കുന്ന ഭാഷ, ഓപ്ഷണൽ വിഷയങ്ങൾ, വിദ്യാഭ്യാസ ജില്ല, അപേക്ഷാർഥിയുടെ പേര്, രക്ഷകർത്താവിന്റെ പേര്, ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, ഫോട്ടോ എന്നിവയിൽ മാറ്റം വരുത്താൻ സാധിക്കും.
Content Highlights: Last date to apply for KTET December session extended to January 7, 2026. Correct errors in your application. Apply now.
Published: 29 Dec 2025, 09:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented