
കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാനായി നിയോഗിക്കപ്പെട്ട മാക്ട ചെയർമാനും സംവിധായകനുമായ ജോഷി മാത്യുവിനും ഇന്ത്യൻ അസോസിയേഷൻ ഓഫ് സിനിമാട്ടോഗ്രാഫേഴ്‌സ് (ഐ.എസ്.സി) വിശിഷ്ടാംഗത്വത്തിന് അർഹനായ ക്യാമറാമാൻ സാലു ജോർജിനും മാക്ട സ്‌നേഹാദരവ് നൽകി. മാക്ട ആസ്ഥാനത്തെ ജോൺ പോൾ ഹാളിൽ നടന്ന ചടങ്ങിൽ തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി ഇരുവരെയും പൊന്നാടയണിച്ച് ആദരിച്ചു.
ജോഷി മാത്യുവിനും സാലു ജോർജിനും ലഭിച്ച പദവികൾ മലയാള സിനിമയ്ക്കും മുഴുവൻ മലയാള ചലച്ചിത്ര പ്രവർത്തകർക്കുമുള്ള അംഗീകാരമാണെന്നും മാക്ട അംഗങ്ങൾക്ക് ഇത് ഏറ്റവും അഭിമാനകരമായ മുഹൂർത്തമാണെന്നും എസ്.എൻ. സ്വാമി അനുമോദന പ്രസംഗത്തിൽ പറഞ്ഞു. ജീവിതത്തിൽ തന്റെ കലാപ്രവർത്തനങ്ങളെ ഏറ്റവുമധികം പ്രോത്സാഹിപ്പിച്ചിട്ടുള്ള അമ്മയുടെ ഓർമദിനം കൂടിയായ ദിവസം മാക്ട കുടുംബത്തിൽനിന്ന് കിട്ടുന്ന സ്‌നേഹം ഏറെ അമൂല്യമാണെന്ന് ജോഷി മാത്യു മറുപടി പ്രസംഗത്തിൽ പറഞ്ഞു. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ദിവസമാണ് ഇതെന്ന് സാലു ജോർജും സ്‌നേഹാദരവിന് നന്ദി പ്രകാശിപ്പിച്ച് പറഞ്ഞു.
മാക്ട ജനറൽ സെക്രട്ടറി ശ്രീകുമാർ അരൂക്കുറ്റി സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.കെ. ബാബുരാജ്, ഉത്പൽ വി. നായനാർ, സോണി സായി, എം.ഡി. സുകുമാരൻ, ബാബു പള്ളാശ്ശേരി, അപർണ രാജീവ്, അരുൺ ചൂളയ്ക്കൽ എന്നിവരും ആശംസകൾ നേർന്നു. ട്രഷറർ സജിൻ ലാൽ നന്ദി പറഞ്ഞു. എ.എസ്. ദിനേശ്, അഞ്ജു അഷറഫ്, കെ.ജെ. ബോസ് എന്നീ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരും ചടങ്ങിൽ പങ്കെടുത്തു.
Content Highlights: MACTA organized a felicitation ceremony to honor director Joshi Mathew and cinematographer Salu George at John Paul Hall in Kochi. Joshi Mathew was recently appointed as the Chairman of KR Narayanan National Institute of Visual Science and Arts. Salu George was honored for receiving distinguished membership in the Indian Association of Cinematographers (ISC). Veteran screenwriter S.N. Swamy presented both honorees with traditional shawls (ponnada) and praised their achievements as a pride for Malayalam cinema. MACTA General Secretary Sreekumar Arookkutty welcomed the gathering, and Treasurer Sajin Lal delivered the vote of thanks alongside executive committee members.
Published: 11 Oct 2026, 02:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented